Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2026 22:41 IST
Share News :
നരിക്കുനി(കോഴിക്കോട്): നരിക്കുനിയിൽ യുവാവ് തീകൊളുത്തി മരിച്ചു. ഒൻപത് വയസ്സുകാരിയായ മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പറമ്പിൽ ബസാർ സ്വദേശിയായ വിനോദ് കുമാർ (45) ആണ് മരിച്ചത്. മകളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎംസിഎച്ചില്‍ പ്രവേശിപ്പിച്ച കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ 9.30 ഓടെയാണ് നരിക്കുനി-കൊടുവള്ളി റോഡിലെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ച ശേഷം കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റും പുക ശ്വസിച്ചും പരിക്കേറ്റ നിലയിൽ ഒൻപതു വയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയാണ് അച്ഛനു പൊളളലേറ്റ വിവരം ഇവരോട് പറഞ്ഞത്. തുടർന്നാണ് കടയ്ക്കുള്ളിൽ വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
വിനോദ് കുമാറിൻ്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് കുറിപ്പ്. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കടബാധ്യതയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വിനോദ് കുമാറിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.