Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളാപ്പള്ളിക്കെതിരെ യൂത്ത് ലീഗിൻ്റെ വിദ്വേഷ മുദ്രാവാക്യം; തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധിച്ചു.

15 May 2026 20:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങൾക്കെതിരെ

തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധിച്ചു. കുറ്റവാളികൾക്ക് എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗത്തിന്റെ 123-മത് ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ യോഗത്തിലാണ് യൂണിയൻ്റെ പ്രതിക്ഷേധം. യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ യു.എസ് പ്രസന്നൻ, കെ. എസ് അജീഷ് കുമാർ, വി.വി വേണപ്പൻ, രാജി ദേവരാജൻ, ദീപ സുഗുണൻ, വി. ആർ ശ്രീകല,

മജീഷ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News