Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് എംബാര്‍ക്കേഷനില്‍ നിന്നുള്ള ആദ്യ ഹജ്ജ് ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു

15 May 2026 19:44 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കോഴിക്കോട് എംബാര്‍ക്കേഷനില്‍ നിന്നുള്ള ആദ്യ ഹജജ് വിമാനം ഇന്ന് (വ്യാഴം) പുലര്‍ച്ചെ 12.20ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25 നാണ് പുറപ്പെട്ടത്. ആദ്യ രണ്ടു വിമാനങ്ങളിലും 143 പേര്‍ വീതമാണ് ഹജ്ജിന് യാത്രയായത്. 


കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുകേഷ് കുമാര്‍ യാദവ്, സി.ഐ.എസ്.എഫ്.-എ.എസ്.ജി. കമാന്‍ഡന്റ് ജിതേന്ദ്രസിംഗ് രാതോര്‍, ആകാശ എയര്‍ലൈന്‍സ് മാനേജര്‍ റിഷി കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, ഹജ്ജ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, അഷ്‌കര്‍ കോറാട്, ഉമര്‍ ഫൈസി മുക്കം, സെല്‍ ഓഫീസര്‍ കെ.കെ. മൊയ്തീന്‍കുട്ടി ഐ.പി.എസ്, കേന്ദ്ര ഹ്ജ്ജ കമ്മിറ്റി സോണ്‍ ഇ്ന്‍ചാര്‍ജ് സാക്കിര്‍ മുനവ്വര്‍ ഖാന്‍, അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫീസര്‍ പി.കെ. അസയിന്‍, പി.കെ.മുഹമ്മദ് ഷഫീക്, യു. മുഹമ്മദ് റഊഫ്, യാസര്‍ അറഫാത്ത്് മറ്റു എയര്‍ലൈന്‍സ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.


സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരില്‍ നിന്ന് 969 തീര്‍ഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. ഇതില്‍ 686 സ്ത്രീകളും 283 പുരുഷന്മാരും കര്‍ണാടകയില്‍ നിന്നുള്ള നാലു തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. കരിപ്പൂരില്‍ നിന്നുമുള്ള മൂന്നാമത്തെ വിമാനം മെയ് 15 ന് പുലര്‍ച്ചെ 12.25നാണ്. നാലാമത്തെ വിമാനം 15ന് പുലര്‍ച്ചെ 2.20 നുമാണ്. ഈ രണ്ട് വിമാനങ്ങളിലും പുരുഷ മെഹ്്റമില്ലാത്ത സ്ത്രീ തീര്‍ത്ഥാടര്‍ മാത്രമാണ് ഹജ്ജിന് യാത്രയാകുന്നത്. സ്ത്രീകള്‍ മാത്രമുള്ള മൂന്ന് വിമാന സര്‍വ്വീസാണ് കോഴിക്കോട് നിന്നുമുള്ളത്. മൂന്നാമത്തേത് മെയ് 16ന് പുലര്‍ച്ചെ 12.20ന് പുറപ്പെടും. കോഴിക്കോട് നിന്നും 399 പേരാണ് ഈ വിഭാഗത്തില്‍ യാത്രയാകുന്നത്. പുരുഷ മെഹ്റമില്ലാത്ത 4470 പേരാണ് കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷനില്‍ നിന്നുമായി ഹജ്ജിന് യാത്രയാകുന്നത്.

Follow us on :

More in Related News