Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി വൈക്കം മേഖലയുടെ നേതൃത്വത്തിൽ “രാജകീയം” ജില്ലാതല സെമിനാർ സംഘടിപ്പിച്ചു

15 May 2026 18:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :റോട്ടറി വൈക്കം മേഖലയുടെ നേതൃത്വത്തിൽ “രാജകീയം” ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. കടുത്തുരുത്തിയിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി അസിസ്റ്റൻറ് ഗവർണർ ഡോ.ബിനു സി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2028 - 29 വർഷത്തെ ജില്ലാ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ .കെ .ജെ രാജീവിനെ ആദരിച്ചു. 

റോട്ടറി മുഖ്യ സംഘാടകൻ ദിൻരാജ് എസ്, റോട്ടറി ജില്ലാ ഡയറക്ടർ അൻവർ മുഹമ്മദ് പ്രസിഡന്റുമാരായ ജോർജ് മുരുകൻ, വിനോദ് കെ എസ് , റെജി ആറാക്കൽ , സോമശേഖരൻ നായർ, സന്ദീപ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു. മേഖല ഉപദേശകനും മുതിർന്ന അംഗവുമായ രാജൻ പൊതിയെ ചടങ്ങിൽ ആദരിച്ചു. കോട്ടയം ജില്ലയിലെ 17 ഓളം ക്ലബ്ബുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

Follow us on :

More in Related News