Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2026 17:57 IST
Share News :
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം. ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. (ആൺകുട്ടികൾ- 392, പെൺകുട്ടികൾ- 873).
പാലാ - 99.93 (2788ൽ 2786), കോട്ടയം- 99.78 (6772ൽ 6757) കാഞ്ഞിരപ്പള്ളി - 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ 2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ - 292, കാഞ്ഞിരപ്പള്ളി - 324, കോട്ടയം - 461, കടുത്തുരുത്തി - 188.
Follow us on :
Tags:
More in Related News
Please select your location.