Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച പ്രവർത്തകൻ മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെ പാൽ ഒഴിച്ച് ആഹ്ലാദിച്ചു.

14 May 2026 22:33 IST

santhosh sharma.v

Share News :

വൈക്കം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം രേഖപ്പെടുത്തി വേറിട്ടൊരു ആഹ്ലാദപ്രകടനവുമായി കടുത്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകൻ. സ്വന്തം പെട്ടി ഓട്ടോറിക്ഷയുടെ പിന്നിൽ കയറി സ്വയം പാലഭിഷേകം നടത്തിയായിരുന്നു ഇത്തവണ ആഹ്ലാദ പ്രകടനം. കുറുപ്പന്തറ സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ ഫ്രാൻസിസാണ് വേറിട്ട അഭിവാദ്യം നടത്തിയത്.

വി.ഡി സതീശന് പിന്തുണയുമായി മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു വ്യാഴാഴ്ച വൈകിട്ട് കടുത്തുരുത്തിയിൽ നിന്നും കുറുപ്പന്തറയിലേക്ക് ഫ്രാൻസിസിൻ്റെ പാലഭിഷേക യാത്ര നടന്നത്. കുപ്പികളിൽ പാൽനിറച്ച് സ്വയം തലയിൽ ഒഴിച്ചായിരുന്നു യാത്ര. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് കുറുപ്പന്തറ കവലയിൽ ഫ്രാൻസിസ് തന്റെ പെട്ടി ഓട്ടോറിക്ഷയുടെ പുറകിൽ കയറി നിന്ന് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുകഴക്കി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെയാണ് പ്രതിഷേധം വഴിമാറി ആഹ്ലാദ പ്രകടനത്തിലേക്ക് എത്തിയത്.

Follow us on :

More in Related News