Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2026 10:27 IST
Share News :
വൈക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ വൈക്കം കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ ആസ്സാം സ്വദേശി ഹാഫിസ ഖാതൂന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് തിളക്കം. മറുനാട്ടുകാരിക്കും മലയാളിക്കും ഇത് മധുരിക്കുന്ന വിജയമെങ്കിൽ കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് സ്കൂളിന് ഇത് ചരിത്ര നേട്ടമാണ്. ആസ്സാമിലെ പോർബിഡ ഗ്രാമത്തിൽ നിന്നും എത്തി അഞ്ചാം ക്ലാസ് മുതലാണ് ഹാഫിസ സെൻ്റ് മൈക്കിൾസിൽ ചേർന്ന് പഠിക്കാൻ തുടങ്ങിയത്. വൈക്കം വെച്ചൂരിൽ മത്സ്യ വില്പനക്കാരനായി എത്തിയ ആസ്സാം സ്വദേശികളായ ഹൈദ്രലിയുടെയും ഫിറോജ ബീഗത്തിൻ്റെയും മകളാണ് ഹാഫിസ. കുടവെച്ചൂർ സെൻ്റ് മൈക്കിൾസിൻ്റെ മിന്നുംതാരം കൂടിയാണ് ഹാഫിസ. കലാപരമായ കഴിവുകളിൽ കലോത്സവ വേദികളിലും ഹാഫിസ എന്നും കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള മക്കൾക്കുപോലും കഠിനമായ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടി ഖാതൂൻ തൻ്റെ വളർത്തമ്മയായ മലയാളനാടിന് സമ്മാനിച്ചത് എ.പ്ലസ് തിളക്കമാണ്. ബയോ മാക്സ് പഠിക്കണമെന്നും മിലിട്ടറി ഡോക്ടർ ആകണമെന്നുമുള്ള തൻ്റെ ആഗ്രഹം ഹാഫിസ എൻ ലൈറ്റ് ന്യൂസിനോട് പങ്കുവച്ചു.
Follow us on :
Tags:
More in Related News
Please select your location.