Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 01:21 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണ കാലം മുതൽ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന മനോഹരൻ ഗുരുവായൂരിന് ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യാത്രയയപ്പ് നൽകി.
പത്മനാഭൻ തലോറയുടെ സംവിധാനത്തിൽ കേരളവിഭാഗം അവതരിപ്പിച്ച നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുള്ള മനോഹരൻ നാല് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. കേരളവിഭാഗത്തിൻ്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മനോഹരൻ്റെ തിരിച്ച് പോക്ക് പ്രവാസലോകത്തെ കലാസാംസ്കാരിക മേഖലയ്ക്കും കേരളവിഭാഗത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമായിരിക്കുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
കേരളവിഭാഗത്തിൻ്റെ സ്നേഹോപഹാരം ചടങ്ങിൽവച്ച് മനോഹരനും പത്നി ബീന മനോഹരനും ചേർന്ന് ഏറ്റുവാങ്ങി.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടറും ലോക കേരളസഭാംഗവുമായ വിൽസൻ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ പ്രസിഡന്റ് സുനിൽകുമാർ, കേരള വിഭാഗം വനിതാ കോഓർഡിനേറ്റർ ശ്രീജ രമേശ്, സാഹിത്യവിഭാഗം സെക്രട്ടറി അഞ്ജലി ബിജു, തിച്ചൂർ സുരേന്ദ്രൻ, വിജയൻ കെ.വി, ബിന്ദു രഘുനാഥ്, വിജി സുരേന്ദ്രൻ, ഗണേശ് എന്നിവർ സംസാരിച്ചു. കേരള വിഭാഗം ട്രഷറർ സുനിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോ-കൺവീനർ ജഗദീഷ് അധ്യക്ഷതവഹിച്ചു. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് നന്ദി പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.