Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടു വയസ്സുള്ള മലയാളി കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

11 Jun 2024 17:41 IST

- MOHAMED YASEEN

Share News :

സലാല: രണ്ടു വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. കോഴിക്കോട് സ്വദേശികളുടെ മകന്‍ മുഹമ്മദ് അസാം സാബിത്തിനാണ് സൂപ്പര്‍ ടാലന്റഡ് കിഡ്‌സ് എന്ന വിഭാഗത്തിലാണ് റെക്കോര്‍ഡ് ലഭിച്ചത്. ഹൈപ്പര്‍ ആക്റ്റീവ് ആയ മകന്‍ അടങ്ങിയിരിക്കാനും സ്‌ക്രീന്‍ ടൈം കുറക്കാനുമുള്ള മാതാവിന്റെ ശ്രമത്തിന്റെ ഭാഗമായാണ് കുട്ടിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞത്.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വള്ളിയാട് സ്വദേശികളായ സാബിത്തിന്റെയും ഫാത്തിമ റുകസാനയുടെയും ഏക മകന്‍ ആണ് രണ്ടു വയസുകാരനായ മുഹമ്മദ് അസാം സാബിത്ത്. 

ഹൈപ്പര്‍ ആക്റ്റീവ് ആയിരുന്ന മുഹമ്മദ് അസാം ഒന്നര വയസുള്ളപ്പോള്‍ അടങ്ങിയിരിക്കാനും മകന്റെ സ്‌ക്രീന്‍ ടൈമിങ്ങിനോടുള്ള താല്പര്യം കുറയ്ക്കാനും അമ്മ കണ്ടെത്തിയ വഴിയായിരുന്നു പുസ്‌തകങ്ങളും ഫ്‌ലാഷ് കാര്‍ഡും വാങ്ങി നല്‍കുക എന്നുള്ളത്. 

മൃഗങ്ങളുടെയും, പഴങ്ങളുടെയും മറ്റു വസ്തുക്കളുടെയും ചിത്രങ്ങള്‍ കാണിച്ച് പേര് പറഞ്ഞു കൊടുത്തപ്പോള്‍ അതെല്ലാം മുഹമ്മദ് വേഗത്തില്‍ മനഃപാഠമാക്കി. പിന്നീട് പേര് പറഞ്ഞു ചോദിക്കുമ്പോള്‍ സംസാരിക്കാന്‍ ആയിട്ടില്ലാത്ത 'കുഞ്ഞു' മുഹമ്മദ് അതെല്ലാം തൊട്ടുകാണിക്കാന്‍ തുടങ്ങി.. 

മുഹമ്മ്ദ് അസാമിന് ഒരു വയസും ഒന്‍പതു മാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അപേക്ഷിച്ചത്. രണ്ടാഴ്ച കൊണ്ട് കുട്ടിയുടെ കഴിവിന് അധികൃതര്‍ അംഗീകാരം നല്‍കി. പിതാവ് പുത്തന്‍പുരയില്‍ സാബിത്ത് ദുബായില്‍ ആണ് ജോലി ചെയ്യുന്നത്. മുഹമ്മദും മോണ്ടിസോറി ടീച്ചര്‍ ആയ അമ്മ ഫാതിമ റുക്‌സാനയും ഫാത്തിമയുടെ മാതാപിതാക്കളുടെ കൂടെ സലാലയിലാണ് താമസം.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News