Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ വടയാർ ആറ്റുവേല; ചാടിൻ്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു.

15 Feb 2026 23:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചരിത്രപ്രസിദ്ധമായ

വടയാർ മേജർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ ആറ്റുവേല ചാടിൻ്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു.

ആറ്റുവേല മഹോത്സവത്തിനായി നിർമ്മിക്കുന്ന അലങ്കാര ക്ഷേത്ര മാളികയ്ക്കു വേണ്ടിയുള്ള തേക്കു തടി മുറിക്കൽ ഭക്തിയും വിശ്വാസവും ചരിത്രവും ഇഴചേർന്ന ചടങ്ങ് ഞായറാഴ് ഉച്ചയ്ക്ക് 12നും 12.30 നും ഇടയിൽ വൈക്കം വടക്കുംകൂർ കൊട്ടാര മുറ്റത്ത് നടന്നു. ക്ഷേത്ര ഭാരവാഹികൾ രാജകുടുംബാംഗങ്ങളിൽ നിന്നും തടി ഏറ്റുവാങ്ങി. ആറ്റുവേല വെളിച്ചപ്പാട് സോമൻ അടിയം തേക്ക് മരത്തിൽ വാളുകൊത്തി പ്രധാന കാർമികത്വം വഹിച്ചു. മീനമാസത്തിലെ അശ്വതി നാളിൽ തന്റെ അനുജത്തിയായ ഇളങ്കാവിൽ ഭഗവതിയെ കൊടുങ്ങല്ലൂർ ദേവി കാണാനെത്തുന്നു എന്നാണ് ആറ്റുവേലയുടെ ഐതീഹ്യം. ആറ്റുവേലക്കായി ചാടു തയ്യാറാക്കാൻ അമ്പലപ്പുഴയിൽ നിന്നും മറ്റുമായി വൈദഗ്‌ധ്യമുള്ള തച്ചൻമാരെ കൊണ്ട് വന്ന് സ്ഥലവും സ്ഥാനമാനങ്ങളും നൽകിയ രാജാവ് ആറ്റുവേല ചാട് നിർമ്മാണത്തിന് പഴയ കാലത്ത് നിർദ്ദേശം നൽകിയിരുന്നത്. ആറ്റുവേലയുമായി ബന്ധപ്പെട്ട 

ഓരോ ചടങ്ങിനും വിവിധ സമുദായങ്ങളിൽപ്പെട്ടവർക്കാണ് അവകാശങ്ങൾ നൽകിയിരുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ട് രാജഭരണം അവസാനിച്ചിട്ടും നാടും നാട്ടുകാരും വിശ്വാസ പാരമ്പര്യത്തിൽ ഇന്നും വിശ്വസിച്ചു പോരുന്നു. 

രാജവംശത്തിന്റെ പാരമ്പര്യവും ദേവീസങ്കൽപ്പവും ചേർന്ന വേദിയിൽ ഓലക്കുട ചൂടിയെത്തിയ വെളിച്ചപ്പാട് പള്ളിവാൾ കൊണ്ട് മരത്തിൽ കൊത്തിയപ്പോൾ മീനത്തിലെ അശ്വതി നാളിൽ നടക്കുന്ന ആറ്റുവേല മഹോത്സവത്തിന് നാന്ദി കുറിക്കുകയായിരുന്നു. ആറ്റുവേല ചാട് നിർമ്മാണ അവകാശികളായ പ്രസാദ് വല്യാറമ്പത്ത്, അനിൽകുമാർ വടയാർ ,അനീഷ് കടൂക്കര എന്നിവരും നൂറുകണക്കിനു ഭക്തരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News