Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റും മഴയും വൈക്കത്ത് മരം വീണ് വീട് തകർന്നു; കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.

20 May 2026 20:10 IST

santhosh sharma.v

Share News :

വൈക്കം: മഴക്കൊപ്പം കത്തിയ ശക്തമായ കാറ്റിൽ പുരയിടത്തിൽ നിന്ന കൂറ്റൻ മരം കടപുഴകി വീണ് വീട് തകർന്നു. സംഭവ സമയത്ത് ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഉടൻ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ തോട്ടകം ഗവ. എൽപി സ്‌കൂളിനു സമീപത്താണ് സംഭവം. പന്തല്ലൂർ കുര്യൻ വർക്കി (ജോയിച്ചൻ ) യുടെ ഓട് മേഞ്ഞ വീടാണ് മേൽക്കൂരയും ഭിത്തിയും ഉൾപ്പടെ തകർന്നുവീണത്. മരം വീഴുമ്പോൾ ജോയിച്ചനും, ഭാര്യ സിസിയും മൂന്ന് മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും കഴുക്കോലും, പട്ടികയും, ഓടും തകരുന്ന ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായതോടെ വീട്ടുകാരെ താത്ക്കാലികമായി ബന്ധുവീട്ടിലേക്കു മാറ്റി പാർപ്പിച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Follow us on :

More in Related News