Tue Dec 12, 2023 10:56 PM 1ST

Location  

Sign In

23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് SFI

04 Jul 2026 21:04 IST

Jithu Vijay

Share News :

കോഴിക്കോട് : സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. നേരത്തെ നഷ്ടമായ മെഡിക്കൽ കോളേജ് യൂണിയനുകൾ അടക്കം തിരിച്ചുപിടിച്ചാണ് എസ്എഫ്ഐ മുന്നേറ്റം. 23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. 16ൽ 13 സീറ്റും എസ്എഫ്‌ഐ ആണ് വിജയിച്ചത്. ഡോ.കെ.ടി ജലീലിന്റെ മകൾ ഡോ.സുമയ്യ ബീഗം പിജി വിഭാഗം യുയുസി ആയി.


വര്‍ഷങ്ങളായി ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ നേടിയിരുന്നത്. ജനറല്‍ സീറ്റുകള്‍ക്ക് പുറമെ ബാച്ച് റെപ്രസന്ററ്റീവ് സ്ഥാനങ്ങളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ബാച്ച് റെപ്പുകളില്‍ ആറില്‍ അഞ്ചെണ്ണവും എസ്.എഫ്.ഐ നേടി. യു.യു.സി സീറ്റുകളിലും എസ്എഫ്.ഐ. വിജയിച്ചു.


നാല് വ‍ർഷത്തിന് ശേഷം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയനും രണ്ട് വർഷത്തിന് ശേഷം കണ്ണൂർ പെരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയനും എസ് എഫ് ഐ തിരിച്ചുപിടിച്ചു. ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ക്യാമ്പസുകളിൽ എസ്എഫ്ഐ ഉജ്ജ്വലമായ വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ് എന്നിവർ അഭിനന്ദിച്ചു.

Follow us on :

More in Related News