Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം; എറണാകുളം പറവൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു.

06 Sep 2024 17:51 IST

- ISMAYIL THENINGAL

Share News :

ഷാർജ: എറണാകുളം നോർത്ത് പ​റ​വൂ​രി​ലെ മ​ന​ക്ക​പ്പ​ടി കരോട്ടക്കാട്ടിൽ അബ്‌ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് റോ​ള പാ​ർ​ക്കി​ന്​ സ​മീ​പ​ത്തു​വെ​ച്ച്​​ കുഴഞ്ഞു വീണത്. സ​മീ​പ​ത്തു​ള്ള​വ​ർ

ഉടൻ ഷാർജ കുവൈത്ത് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


35 വർഷത്തോളമായി യു.എ.ഇയിൽ ജോലി ചെയ്‌തു വരികയാണ്. രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. വിസ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം പൊതുമാപ്പിൽ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഷമീന. മക്കൾ: മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ. മരുമക്കൾ: ആയിഷ, അക്‌ബർഷാ. കുവൈത്ത് ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്കൊണ്ടുപോകും.




Follow us on :

Tags:

More in Related News