Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടൻ മുറിച്ചുമാറ്റണം: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി

12 May 2026 21:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങൾ വീണ് ജീവഹാനിയോ സ്വത്ത് നാശമോ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും ഇവ വെട്ടിമാറ്റേണ്ടതാണ്. മഴക്കാലത്ത് മരങ്ങൾ കടപുഴകി വീണോ ചില്ലകൾ ഒടിഞ്ഞു വീണോ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഭൂവുടമകൾ മാത്രമായിരിക്കും ഉത്തരവാദികൾ. വീഴ്ച വരുത്തുന്നവർക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 30(2) (v) പ്രകാരം കർശന നടപടികൾ സ്വീകരിക്കും. പൊതുജന സുരക്ഷ മുൻനിർത്തി എല്ലാ ഭൂവുടമകളും ഈ നിർദ്ദേശം പാലിക്കണമെന്ന് സെക്രട്ടറി അറിയിപ്പിൽ വ്യക്തമാക്കി.

Follow us on :

More in Related News