Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 03:48 IST
Share News :
ദോഹ: കെ.എം.സി.സി. ഖത്തർ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി നടത്തുന്ന ആർട്സ് ആന്റ് സ്പോർട്സ് മത്സരങ്ങൾ ഉൾക്കൊള്ളുന്ന 'ഗ്രീൻ ടീൻസ് ഫിയസ്റ്റ' ഡിസംബറിൽ നടത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ വിദ്യാർത്ഥികൾക്കായി പ്രകൃതി ക്ഷോഭത്തെ ആസ്‌പദമാക്കി ഒക്ടോബർ ആദ്യവാരം വിവിധ കാറ്റഗറികളിലായി കളറിംഗ് മത്സരവും നടക്കും. സ്പോർട്സ്, ഇന്റലക്ച്വൽ, ആർട്സ് ആൻഡ് കൾച്ചർ, സയൻസ് എന്നീ വിംഗുകളുടെ ആഭിമുഖ്യത്തിൽ വിവിധ സമയങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും.
കെ.എം.സി.സി ഓഫിസിൽ നടന്ന ഗ്രീൻ ടീൻസ് എക്സിക്യൂട്ടിവ് യോഗത്തിൽ പരിപാടികൾക്ക് അന്തിമ രൂപം നൽകി. യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ റാവുത്തർ, ജനറൽ സെക്രട്ടറി ഇശൽ സൈന, ട്രഷറർ മുഹമ്മദ് ഹാഷിർ മറ്റു ഭാരവാഹികളായ തമീം അഹമ്മദ്, സജ ആമിന, നഹിദ നസ്രീൻ, മിൻഹ മനാഫ്, റാഷിദ് രിഫായി, സൻഹ ഫാത്തിമ, മുഹമ്മദ് ആഹിൽ, ആയിഷ ദിൽഫ എന്നിവർ സംബന്ധിച്ചു. അക്ബർ അറക്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ അബ്ദുസമദ്, ഗ്രീൻ ടീൻസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഫൈസൽ മാസ്റ്റർ, ഗ്രീൻ ടീൻസ് ചെയർമാൻ ഫിറോസ് പി.ടി, ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, ഭാരവാഹികളായ സഗീർ ഇരിയ, ഹാരിസ് കൊയിലാണ്ടി, ലത്തീഫ് പാതിരിപ്പറ്റ, രിഫായി തൃത്താല തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.