Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി.സി.സി വിദേശകാര്യ മന്ത്രിതല യോഗം തിങ്കളാഴ്ച്ച റിയാദിൽ.

08 Sep 2024 23:14 IST

- ISMAYIL THENINGAL

Share News :

ദോഹ​: ജി.സി.സി വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 161-ാമത് മന്ത്രിതല യോഗം തിങ്കളാഴ്ച റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ആസ്ഥാനത്ത് നടക്കും. റഷ്യ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പ്രത്യേക മന്ത്രിതല യോഗങ്ങളും ഇതോടൊപ്പം നടക്കും. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ അൽതാനി ചടങ്ങിൽ  അധ്യക്ഷത വഹിക്കും.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറുമായുള്ള ജി.സി.സി-ഇന്ത്യ കൂടിക്കാഴ്ചയും ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേരയുമായി ജി.സി.സി-ബ്രസീൽ കൂടിക്കാഴ്ചയും ഇതോടൊപ്പം​ നടക്കും. ഇതിൽ പ​ങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ഞായറാഴ്​ച റിയാദിലെത്തിയിട്ടുണ്ട്​.

2023 ഡിസംബറിൽ ദോഹയിൽ നടന്ന 44-ാമത് ഉച്ചകോടിയിൽ ജി.സി.സി സുപ്രീം കൗൺസിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ജി.സി.സി മന്ത്രിതല സമിതി യോഗം ചർച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു.

റഷ്യൻ, ഇന്ത്യൻ, ബ്രസീലിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ സഹകരണത്തിനായി പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന്​ അൽബുദൈവി പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും സംഘടനകളുമായും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ യോഗങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Follow us on :

More in Related News