Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2025 02:46 IST
Share News :
ദോഹ: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ചു വരുന്ന സെമിനാറിൻ്റെ ഭാഗമായി അടുത്ത വിഷയമായ "കാൻസർ" ഇരുളും വെളിച്ചവും പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ദോഹയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ അപെക്സ് ബോഡി പ്രസിഡണ്ടുമാരായ എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുറഹിമാൻ, താഹ മുഹമ്മദ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനാം നിർവ്വഹിച്ചു.
ഇന്ത്യയിലെ തന്നെ പ്രശസ്തനായ കാൻസർ രോഗ വിദഗ്ധൻ Dr.ഗംഗാധരനാണ് മുഖ്യ പ്രഭാഷകൻ. ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ദോഹയിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകുന്ന ചർച്ചാ ക്ലാസും ഉണ്ടാവും.കാൻസർ എന്ന മഹാവ്യാധിയെ പറ്റിയുള്ള ആശങ്കകൾ അകറ്റുവാനും മുൻകരുതൽ എടുക്കുവാനുമുള്ള ഒരവസരം ഖത്തർ നിവാസികൾക്ക് ഉണ്ടാക്കുക എന്നതാണ് സെമിനാറ് കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികൾ അറീച്ചു.
നവംബർ 13ന്- വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഐ.സി.സി -യിലെ അശോക ഹാളിൽ ആണ് സെമിനാർ നടക്കുക.
ജനങ്ങൾക്ക് ഏറെ ഉപയോഗപ്പെടുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന ഫോക്കിൻ്റെ പ്രവർത്തനത്തെ പ്രകാശന ചടങ്ങളിൽ പങ്കെടുത്ത അതിഥികൾ അഭിനന്ദിച്ചു. കഴിഞ്ഞ തവണ ഫിലിപ്പ് മമ്പാട് നയിച്ച ലഹരി വിരുദ്ധ സെമിനാറണ് ഫോക്ക് സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.