Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 18:22 IST
Share News :
പീരുമേട്: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ലോക റിക്കാഡിട്ട് നാലാം ക്ലാസുകാരി . യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജയിൽ 13 മെയ് 2024-ന് ഇന്ത്യക്കാരിയായ അമേയ പ്രതീഷ് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് സ്ഥാപിച്ച റിക്കാർഡാണ് 57 സെക്കൻഡിൽ65രാജ്യങ്ങളുടെ കോഡുകൾ ആയി തിരുത്തി അടൂർസ്വദേശിനേഹഎസ്.കൃഷ്ണൻ ഗിന്നസ്റിക്കാർഡ് മറികടന്നത്. ഞായറാഴ്ച പീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നപ്രകടനത്തിന് ഗിന്നസ് സുനിൽജോസഫ്മുഖ്യനിരിക്ഷകനായിരുന്നു. ക്രിസ്ബി ജോസഫ്,
ഗംഗ മോഹൻഎന്നിവർ നിരീക്ഷകരായും വിനിഷ കൃഷ്ണൻ, വിഷ്ണു. എൻ കുമാർ ടൈം കീപ്പർമാരായും പ്രവർത്തിച്ചു.
അനിഷ് സെബാസ്റ്റ്യൻ പ്രകടനം ക്യാമറയിൽ പകർത്തി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണി കുന്നേൽ, മനേജർ
ഫാ. അരുൺ മുയൽകല്ലിങ്കൽ, സിസ്റ്റർ ജോസ്ന എസ്.വി.എം, സിസ്റ്റർ ജൂഡ്സി എസ് വി.എം എന്നിവർ നേതൃത്വം നൽകി.
തുവയൂർ ഇൻഫൻറ്റ് ജീസസ് സെൻട്രൻസ്കുളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് നേഹ അടൂർ തുവയൂർ ശ്രീഹരിയിൽ സനേഷ്, പാർവതി ദമ്പതികളുടെ മൂത്ത മകളാണ്നേഹ .എൽ.കെ.ജി വിദ്യാർത്ഥിനി
വേദ സഹോദരിയാണ്.
Follow us on :
Tags:
More in Related News
Please select your location.