Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2026 12:20 IST
Share News :
കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്ലീപ്പർ ബസ് അപകടത്തിൽ പെട്ട്
നിരവധി പേർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22)റഫീസ് (45)റഷീദ് (45) മാഹി സ്വദേശി . സാക്കിർ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. മൈസൂർ ചന്നപട്ടണയ്ക്ക് പുട്ടപന തൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക്പോയ
പികെ ട്രാവൽസിന്റെ വോൾവോ ബസ്സാണ് അപകടത്തിൽ പെട്ടത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് ബാംഗ്ലൂരിലെ ജോലി സ്ഥലത്തേക്കും കോളേജിലേക്കും പോകുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നതിൽ അധികവും. ബസ്സിന്റെ മുൻഭാഗം. പൂർണ്ണമായി തകർന്ന നിലയിലാണ്.
Follow us on :
Tags:
More in Related News
Please select your location.