Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫുട്ബോൾ ഇതിഹാസങ്ങളായ ഐ.എം.വിജയനും, ആസിഫ് സഹീറിനും ഖത്തറിൽ സ്വീകരണം നൽകി.

28 Nov 2024 22:38 IST

ISMAYIL THENINGAL

Share News :

ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ന്റെ ഭാഗമായി നടക്കുന്ന കെ.എം.സി.സി ഗ്രീൻ ടീൻസ് ക്യു ട്ടി എൽ ജഴ്സി പ്രകാശനത്തിന് എത്തിച്ചേർന്ന ഫുട്ബോൾ ഇതിഹാസങ്ങളായ ഐ.എം. വിജയൻ, ആസിഫ് സഹീർ എന്നിവർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. 

 

സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് വിംഗ് അംഗങ്ങളും നേതാക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഇരുവരും കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും. കൂടാതെ, ഖ്വിഫ് സൂപ്പർ കപ്പിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ മലപ്പുറം കോഴിക്കോട് കെഎംസിസി ടീമുകളെ ഇവർ ആദരിക്കും.

Follow us on :

More in Related News