Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ 20ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

12 Jan 2025 02:58 IST

ISMAYIL THENINGAL

Share News :

ദോഹ: 

വ്യത്യസ്തമായ ശൈലിയിലൂടെ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത്‌ പ്രവർത്തനപഥത്തിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്തി ഇരുപത് വർഷക്കാലം പൂർത്തിയാക്കിയതിനെ വിപുലമായ പരിപാടികളിലൂടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യൻ. ഖത്തർ ദേശീയ വിഷൻ 2030 മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങൾ കേന്ദ്രീകരിച്ച് സാമൂഹിക പരിവർത്തനത്തനവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വ്യത്യസ്‌തങ്ങളായ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാനാണ് ഫോക്കസ് ഇന്റർനാഷണൽ തീരുമാനിച്ചിരിക്കുന്നത്.


2005ൽ ഖത്തറിൽ സ്ഥാപിതമായ ഫോക്കസ് ഖത്തർ ഇന്ന് ഫോക്കസ് ഇൻ്റർനാഷണൽ എന്ന പേരിൽ ഇന്ത്യയിലും ജി സി സി രാജ്യങ്ങളിലുമായി വ്യാപിച്ചിരിക്കുകയാണ്. ഖത്തറിലെ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെൻററിൽ (ഐ സി സി) റജിസ്റ്റർ ചെയ്‌ത് പ്രവർത്തിച്ചു വരുന്ന സംഘടന സാഹോദര്യം, അനുസരണം. പ്രതിബദ്ധത, ഐക്യം, സേവനം എന്നീ പഞ്ചസ്‌തംഭങ്ങളിലായാണ് പടുത്തുയർത്തിയിട്ടുള്ളത്. മാനവ വിഭവശേഷി, സാമൂഹ്യ സേവനം, സാമ്പത്തികം, കല, കായികം, മാർക്കറ്റിംഗ്, പബ്ലിക്ക് റിലേഷൻസ് തുടങ്ങി വിവിധ വകുപ്പുകളിലൂടെ പ്രവാസി യുവതയുടെ കഴിവും താത്‌പര്യവും അനുസരിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ സേവനത്തിന് നിരവധി അവസരങ്ങളാണ് സംഘടന ഒരുക്കാറുള്ളത്.

20 വർഷക്കാലത്തെ പ്രയാണത്തിൽ സാമൂഹ്യനന്മയ്ക്കുതകുന്ന ഒട്ടനവധി പദ്ധതികളും ശ്രദ്ധേയമായ കാംപയിനുകളും ഇതിനകം ഫോക്കസ് ആവിഷ്കരിച്ചിട്ടുണ്ട്. തൊഴിൽ ലഭ്യതയ്ക്കും തൊഴിൽ വളർച്ചക്കുമുതകുന്ന വ്യക്തിത്വവികാസത്തിന് ആവശ്യമായ കരിയർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുവാൻ ഈ കാലയളവിൽ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പുകളും കാൻസർ വാർഡുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളും ആരോഗ്യ രംഗത്ത് സംഘടന അർപ്പിക്കുന്ന സേവനങ്ങളിൽ ചിലതാണ്. 

ഖത്തർ നാഷണൽ വിഷൻ 2030 മുന്നോട്ട് വെയ്ക്കുന്ന എഡ്യുക്കേഷൻ, ഹെൽത്ത് ആൻ്റ് വെൽനെസ്, സസ്റ്റൈനബിലിറ്റി എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളെ ആസ്‌പദമാക്കിയായിക്കും പരിപാടികൾ നടക്കുക. എജ്യു സമ്മിറ്റ്, ഹെൽത്ത് ആന്റ് വെൽനെസ് സമ്മിറ്റ്, ഇക്കോ സമ്മിറ്റ് തുടങ്ങിയ മൂന്ന് പ്രധാന പ്രോഗ്രാമുകളും അനുബന്ധമായ ഇരുപതോളം പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.


ആഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശന ചടങ്ങും ജനുവരി 17 വെള്ളിയാഴ്‌ച വൈകിട്ട് ഏഴ് മണിക്ക് അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും. പരിപാടിയിൽ പ്രമുഖ വാഗ്മിയും ചിന്തകനുമായ ഡോ. അബ്‌ദുസ്സമദ് സമദാനി എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധികൾ, ഐ സി സി പ്രസിഡണ്ട് എ പി മണികണ്‌ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്‌ദുറഹ്മാൻ, ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, ഫോക്കസ് ഇൻ്റർനാഷണൽ സി ഇ ഒ ഷബീർ വെള്ളാടത്ത് (സൗദി), സി ഒ ഒ ഫിറോസ് മരക്കാർ (കുവൈത്ത്), കൂടാതെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

Follow us on :

More in Related News