Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘മോസ്ക് മാൻ’ ഗോവിന്ദൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; നൂറിലേറെ പള്ളികൾക്ക് രൂപം നൽകിയ സ്വയംപഠിത വാസ്തുശിൽപി

17 Sep 2026 07:52 IST

NewsDelivery

Share News :

തിരുവനന്തപുരം പാളയം പള്ളി, ബീമാപള്ളി, കടുവയിൽ പള്ളി, ഇലിപ്പക്കുളം ജുമാ മസ്ജിദ്, കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദ് തുടങ്ങി നൂറിലേറെ പള്ളികൾ അദ്ദേഹത്തിന്റെ രൂപകൽപനയിൽ പിറന്നു

തിരുവനന്തപുരം: കേരളത്തിലെ നിർമ്മാണ മേഖലയിലും മതസൗഹാർദത്തിന്റെ ചരിത്രത്തിലും വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ‘മോസ്ക് മാൻ’ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി ഗോവിന്ദൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭൗതികദേഹം ബേക്കറി ലെനിൻ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. മുസ്‌ലിം പള്ളികളുടെ രൂപകൽപനയിലും നിർമ്മാണത്തിലും പതിറ്റാണ്ടുകളോളം സജീവമായിരുന്ന ഗോപാലകൃഷ്ണൻ, കേരളത്തിലെ നൂറിലധികം പള്ളികൾക്ക് രൂപം നൽകിയതിലൂടെയാണ് ‘മോസ്ക് മാൻ’ എന്ന പേരിൽ അറിയപ്പെട്ടത്. ഔപചാരികമായ ആർക്കിടെക്ചർ പരിശീലനം നേടിയിരുന്നില്ലെങ്കിലും നിർമ്മാണരംഗത്തെ അനുഭവവും നിരീക്ഷണപാടവവും ഉപയോഗിച്ച് നിരവധി ആരാധനാലയങ്ങളുടെ രൂപകൽപനയും നിർമ്മാണവും നിർവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പാളയം പള്ളി, ബീമാപള്ളി, കടുവയിൽ പള്ളി, ഇലിപ്പക്കുളം ജുമാ മസ്ജിദ്, കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദ് തുടങ്ങി നൂറിലേറെ പള്ളികൾ അദ്ദേഹത്തിന്റെ രൂപകൽപനയിൽ പിറന്നു. 2023-ൽ പ്രസിദ്ധീകരിച്ച Religion News Service റിപ്പോർട്ട് പ്രകാരം ഗോപാലകൃഷ്ണൻ കുറഞ്ഞത് 114 മുസ്‌ലിം പള്ളികൾ, നാല് ക്രൈസ്തവ ദേവാലയങ്ങൾ, ഒരു ഹൈന്ദവ ക്ഷേത്രം എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടിരുന്നു.

Follow us on :

More in Related News