Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 17:43 IST
Share News :
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ–ഒമാൻ പ്രതിരോധ വ്യവസായ സഹകരണ സെമിനാറിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 26ന് മസ്കറ്റിൽ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
സെമിനാറിന് മുന്നോടിയായി ഇന്ത്യൻ അംബാസഡർ പ്രണവ് പിസെ ഒമാൻ പ്രതിരോധ, വാണിജ്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ഇന്ത്യയിൽനിന്നും ഒമാനിൽനിന്നുമുള്ള 50ലധികം വ്യവസായ പങ്കാളികൾക്കുമായി സൗഹൃദ സംഗമവും അത്താഴവിരുന്നും സംഘടിപ്പിച്ചു.
ഇന്ത്യയിൽനിന്നുള്ള 24 പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. പ്രതിരോധ മേഖലയിലെ 16 കമ്പനികളെ പ്രതിനിധീകരിച്ചെത്തിയ സംഘത്തിൽ കപ്പൽ നിർമാണം, എയ്റോസ്പേസ്, ആളില്ലാ സംവിധാനങ്ങൾ, പ്രതിരോധ ഇലക്ട്രോണിക്സ്, ഡ്രോണുകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, കരസേനാ ഉപകരണങ്ങൾ, പരിശീലന സിമുലേറ്ററുകൾ, സംരക്ഷണ ഉപകരണങ്ങൾ, റിസ്ക് മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്നു.
പ്രതിരോധ ഉൽപന്നങ്ങളുടെ നിർമാണം, സാങ്കേതികവിദ്യ, വ്യവസായ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ അവസരങ്ങൾ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ സഹകരണ സാധ്യതകൾ തുറക്കുന്നതിനും പരിപാടി വേദിയൊരുക്കുന്നു.
ഇന്ത്യ–ഒമാൻ സൗഹൃദത്തിന്റെയും വ്യവസായ സഹകരണത്തിന്റെയും ഭാഗമായി നടക്കുന്ന ഈ സംരംഭം പ്രതിരോധ മേഖലയിലെ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതൽ വിപുലമാക്കാൻ ലക്ഷ്യമിടുന്നു.
Follow us on :
Tags:
More in Related News
Please select your location.