Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 14:01 IST
Share News :
മസ്കറ്റ്: ഒമാനിലെ സിനാവിൽ ഏതാനും ദിവസങ്ങൾക്കു മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ സിജു മാനുവലിന്റെയും മോളി സിജുവിന്റെയും മകളായ അലാന മറിയയുടെ (14) മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് (ഒക്ടോബർ 27) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
അലാന മറിയയുടെ എംബാമിങ്ങും പ്രാർത്ഥനാ ചടങ്ങുകളും ഇന്ന് രാവിലെ 11.30ന് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ നടക്കും.
മസ്കറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
കുഞ്ഞുപ്രായത്തിൽ അലാനയുടെ വേർപാട് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രവാസി മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
Follow us on :
Tags:
More in Related News
Please select your location.