Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ നിലച്ച സായാഹ്ന ഒ.പി പ്രവർത്തനം പുനരാരംഭിക്കുന്നു.

16 May 2026 22:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഒരു മാസമായി പ്രവർത്തിക്കാതിരുന്ന തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി. വിഭാഗം ഈ മാസം 18 മുതൽ വീണ്ടും പ്രവർത്തിക്കും. വൈകിട്ടുള്ള സായാഹ്ന ഒ.പി. യെ ജോലിക്ക് പോകുന്ന തൊഴിലാളികൾ ഉൾപ്പടെ നിരവധി പേരാണ് ആശ്രയിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ലാതാകുകയും അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ

മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രം. തലയോലപ്പറമ്പ് പഞ്ചായത്തിൻ്റെ കൂടി ഫണ്ട് ഉപയോഗി ച്ചാണ് വൈകുന്നേരത്തെ ഒ.പി. ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന ഡോക്ടർ പോയതോടെ മറ്റൊരു ഡോ ക്ടറെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതാണ് ഡോക്ടറുടെ നിയമനത്തിന് കാലതാമസം നേരിട്ടത്. തുടർന്ന് ഇത് മാറിയതോടെ പുതിയ ഡോക്ടറുടെ നിയമനത്തിനുള്ള അഭിമുഖം നടത്തി സായാഹ്ന ഒ.പി.യുടെ പ്രവർത്തനം പുനരാരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.18 മുതൽ സായാഹ ഒ.പി പ്രവർത്തനം നടക്കുമെന്ന്

സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Follow us on :

More in Related News