Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് സൗജന്യ മുച്ചിറി, മുറിയണ്ണാക്ക് ശസ്ത്രക്രിയാ ക്യാമ്പ് ജൂൺ 21-ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

11 Jun 2026 07:47 IST

NewsDelivery

Share News :

കോഴിക്കോട്: കുട്ടികളിലെയും മുതിർന്നവരിലെയും മുച്ചിറി, മുറിയണ്ണാക്ക് വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ജൂണ്‍ 21-ന് കോഴിക്കോട്ട് വച്ച് നടക്കും. കോഴിക്കോട് വണ്ടിപ്പേട്ടയിലുള്ള സാൻ ഡെന്റൽ ആൻഡ് മാക്‌സിലോഫേഷ്യൽ സെന്ററിലാണ് (Zahn Dentofacial) രാവിലെ 9.00 മുതല്‍ ഉച്ചക്ക് 2.00 വരെ ക്യാമ്പ്.

കോഴിക്കോട് വീണ്ടും നിപ ആശങ്ക; 43കാരന് വൈറസ് ബാധയെന്ന് പ്രാഥമിക സ്ഥിരീകരണം

മുന്നൂറിലേറെ മുച്ചിറി, മുറിയണ്ണാക്ക് സർജറികൾ വിജയകരമായി പൂർത്തിയാക്കിയ പ്രമുഖ മാക്‌സിലോ ഫേഷ്യൽ സർജ്ജൻ ഡോ. നിഖിൽ ഒ. ഗോവിന്ദൻ ക്യാമ്പിന് നേതൃത്വം നൽകും. രാജ്യാന്തര ജീവകാരുണ്യ സംഘടനയായ സ്‌മൈൽ ട്രെയിൻ, കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ, ജിസിഐ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്കുള്ള ശസ്ത്രക്രിയകളും തുടർന്നുള്ള എല്ലാവിധ ചികിത്സകളും പൂർണ്ണമായും സൗജന്യമായിരിക്കും

കോൺക്രീറ്റ് മിക്ച്ചർ മെഷീനിന്റെ ഡോറിൽ കുരുക്കി തൊഴിലാളിയുടെ കൈവിരൽ അറ്റു

ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌മൈൽ ട്രെയിൻ (Smile Train) സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 95 രാജ്യങ്ങളിലായി 20 ലക്ഷത്തിലധികം കുട്ടികൾക്കും, ഇന്ത്യയിൽ മാത്രം 7 ലക്ഷത്തോളം കുട്ടികൾക്കും പുതുജീവൻ നൽകാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ജനിക്കുന്ന 700 കുഞ്ഞുങ്ങളിൽ ഒരാൾക്ക് എന്ന തോതിൽ ഇത്തരം വൈകല്യങ്ങൾ കണ്ടുവരുന്നുണ്ടെങ്കിലും കൃത്യമായ ചികിത്സയിലൂടെ 95 ശതമാനം വൈകല്യവും പരിഹരിക്കാൻ സാധിക്കുമെന്ന് ഡോ. നിഖിൽ ഒ. ഗോവിന്ദൻ പറഞ്ഞു. പലർക്കും ഇതിന്റെ സൗജന്യ ചികിത്സയെക്കുറിച്ച് അറിവില്ലാത്തതിനാൽ അർഹരായവരിലേക്ക് ഈ വിവരം എത്തിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ അസ്‌ന അഷ്‌റഫ്, മുഹമ്മദ് മുസവിർ, മുഹമ്മദ് അസ്‌ലം എന്നിവരും പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും ബന്ധപ്പെടുക:

  •  ഫോൺ: 8848318616
  •  ഇ-മെയിൽ: smiletraincalicut@gmail.com

KOZHIKODE: A free medical camp for cleft lip and palate surgeries will be held in Kozhikode on June 21. The camp will take place at the Zahn Dentofacial (San Dental & Maxillofacial Centre) located in Vandipetta, running from 9:00 AM to 2:00 PM

Follow us on :

More in Related News