Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ല': കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പിണറായി

11 Jun 2026 17:26 IST

CN Remya

Share News :

കോട്ടയം: ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. 'കുട്ടിയോട് സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദന ഉണ്ടെന്നും അസുഖം മാറുമെന്ന് ശുഭപ്രതീക്ഷയാണെന്നും' അദ്ദേഹം പറഞ്ഞു. നല്ല ചികിത്സ ആണ് നൽകേണ്ടത്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്.

വന്യജീവി ആക്രമണങ്ങളിൽ കർശന പ്രതിരോധം ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം. സർക്കാരുകൾ മാറുന്നത് ആനകൾ അറിയുന്നില്ല എന്ന തരത്തിലുള്ള രാഷ്ട്രീയ മറുപടികൾക്ക് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും, പ്രായോഗികമായ നടപടികൾ സ്വീകരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ഈ കാര്യത്തിൽ സാധരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കേണ്ടതാണ്. ഇത് ഉടൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow us on :

More in Related News