Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 12:57 IST
Share News :
കല്പകഞ്ചേരി. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി മത്സരിക്കാൻ വിദ്യാർഥികൾ തയ്യാറാവണമെന്ന് ബഹു വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ധീൻ ആവശ്യപെട്ടു.ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ വിദ്യാർഥികൾ ക്ക് സാധിക്കേണ്ടതുണ്ട്.
വിവരങ്ങളുടെ മഹാ ലോകത്താണ് വിദ്യാർത്ഥികൾ ജീവിക്കുന്നത് .. ഉയർന്ന മത്സര പരീക്ഷ കൾക്ക് സ്കൂൾ പഠന കാലത്ത് തന്നെ തയ്യാറെടുപ്പ് തുടങ്ങാൻ വിദ്യാർത്ഥികൾ തയ്യാറാവണം.
കൽപകഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും മാതൃ സ്കൂൾ തന്നെ അഡ്മിഷൻ കിട്ടേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കുറക്കോളി മൊയ്തീൻ എംഎൽഎ പ്രസ്താവിച്ചു
വിദ്യാഭ്യാസ മന്ത്രിക്കുള്ള ഉപഹാര സമർപ്പണം പി ടി എ പ്രസിഡന്റ് : ഹാരിസ് മുതുവാട്ടിൽ
എംഎൽഎ ക്കുള്ള ഉപഹാരം എസ് എം സി ചെയർമാൻ ഫൈസൽ മയ്യേരി
എന്നിവർ സമർപ്പിച്ചു
വിദ്യാഭ്യാസ മന്ത്രിക്ക് പദ്ധതി സമർപ്പണം. സ്കൂൾ പ്രിൻസിപ്പൽ പി രാജേഷ് ഹെഡ് മാസ്റ്റർ പി മുഹമ്മദ് അസ്‌ലം, വി എച് എസ് ഇ പ്രിൻസിപ്പൽ എം സൗദാബി എന്നിവർ ചേർന്ന് സമർപ്പിച്ചു
എസ് എസ് എൽ സി, ഹയർ സെക്കന്ററി
വൊക്കേഷണൽ ഹയർ സെക്കൻഡറി
എൻ എം എം എസ്, യു എസ് എസ്. എൽ എസ് എസ് വിജയികൾക്കും,രാജ്യ പുരസ്‌ക്കാർ നേടിയ വിദ്യാർത്ഥികൾക്കുമുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു
വെട്ടം ആലിക്കോയ ( ജില്ലാ പഞ്ചായത്ത് അംഗം)
മഖ്ബൂൽ ( കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം)
നസീബ അസീസ്( മുൻ ജില്ലാ പഞ്ചായത്ത് അംഗം)
അബ്ദുൽ ലത്തീഫ് (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)അനിൽ കുമാർ ( ബി ജെ പി )
. കോട്ടയിൽ അബ്ദുൾ കരീം(മുസ്‌ലിം ലീഗ്)
കോട്ടയിൽ ഷാജി(സിപിഐഎം)
അനിൽ കുമാർ(ബിജെപി)
കോട്ടയിൽ ഷാജി ( സി പി ഐ എം )
പിഎം അബ്ദുൽ കരീം(പ്രസിഡൻ്റ്, കല്പകഞ്ചേരി സർവീസ് ബാങ്ക്)
മിർഷാദ് കാപ്പാട്ട്
പ്രസിഡൻ്റ്,വളവന്നൂർ സർവീസ് ബാങ്ക്)
ഹാരിസ് മുതുവാട്ടിൽ,എം സൗദാബി ടീച്ചർ
മുഹമ്മദ് അസ്‌ലം(ഹെഡ് മാസ്റ്റർ)
എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.