Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 21:40 IST
Share News :
കടുത്തുരുത്തി: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും നാളെ(ജൂണ്‍ 12) പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 11.30ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും.
മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ദിയ ബിനു മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പാലാ ബ്ലഡ് ഫോറം ചെയര്‍മാനായ ഡിവൈ.എസ്.പി കെ. സദന്‍ ദിനാചരണ സന്ദേശം നല്‍കും. മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രജിത പ്രകാശ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു. പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്, പാലാ എസ്.എച്ച്.ഒ ബേസില്‍ തോമസ്, ജനമൈത്രി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഡി.എസ്. സുരേഷ്‌കുമാര്‍, പാലാ ബ്ലഡ് ഡോണേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്‍. ബിജു എന്നിവര്‍ സംസാരിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന രക്തദാന ക്യാമ്പ് ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.