Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

23 Mar 2025 17:17 IST

ENLIGHT MEDIA OMAN

Share News :

മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്.

ഈദുൽ ഫിത്തർ അവധി മാർച്ച് 29 ശനിയാഴ്‌ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്‌ച ആണെങ്കിൽ ഔദ്യോ ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്‌ച പുനരാരംഭിക്കും. എന്നാൽ പെരുന്നാൾ തിങ്കാളാഴ്‌ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുക.. പെരുന്നാൾ തിങ്കളാഴ്ച‌യാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും.

ബാധകമായ ചട്ടങ്ങൾക്കനുസൃതമായി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകികൊണ്ട് നിർദ്ദിഷ്ട അവധിക്കാല കാലയളവിൽ ജോലി നടത്താമെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News