Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 22:32 IST
Share News :
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി, അവരുടെ ആത്മവിശ്വാസത്തിന് മറ്റൊരു തലം നല്കി ഇൻകാസ് കരുതല്‍ അലപ്പുഴ 'എജ്യൂ ഇഗ്‌നൈറ്റ്' സംഘടിപ്പിച്ചു.
ദോഹ - 'എജ്യൂ ഇഗ്‌നൈറ്റ്' എന്ന കരിയര്‍ കേന്ദ്രീകൃതമായ ഇവന്റ് ജന പങ്കാളിത്തം കൊണ്ടും, അവതരണത്തിലൂടെയും ദോഹയ്ക്ക് മറ്റൊരു വേറിട്ട അനുഭവമായി മാറി.
ഐ എ എസ് അക്കാഡമി -യുടെ സോഷിയോളോജി ലെക്ചറര്‍ ജ്യോതി രാധികാ വിജയകുമാറിന്റെ ടോക്ക് ഷോ, സദസ്സിനു വളരെയേറെ ഗുണപ്രദമായ ഒന്നായിരുന്നു. സിവിൽ സർവീസ് മേഖല കുട്ടികൾ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്നും, ചിട്ടയായ പരിശ്രമത്തിലൂടെ എങ്ങനെ സിവിൽ സർവീസിൽ അംഗമാവാം എന്നതിനെ പറ്റി വളരെ മനോഹരമായി കുട്ടികളും രക്ഷിതാക്കളുമായിട്ടും സംവദിക്കാനുള്ള ഒരു വേദിയായി കരുതൽ ആലപ്പുഴ സംഘടിപ്പിച്ച ഈ പരിപാടി.
മുഹമ്മദ് അഷ്റഫ് ബ്രില്ലിയന്‍ട്ട്-ന്റെ ഡയറക്ടര്‍, കുട്ടികളുടെ കരിയറിന്റെ അടുത്ത ചുവടുകള്‍ സംബന്ധിച്ചൊരു സെഷന്‍ സംഘടിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ നിരവധി നേതാക്കൾ സന്നിഹി തരായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കാശിനാഥ് പരിപാടിക്കു നേതൃത്വം നൽകി, ഇൻകാസ് കരുതൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബി.എം ഹാഷിം യോഗത്തിൽ സ്വാഗതം ആശംസിച്ചു. ആലപ്പുഴ ജില്ലയിലെ കരുതലിന്റെ നേതൃത്വ നിരയിലെ നിഷാദ് മോഹൻ, റിച്ചിൻ, അർച്ചന സജി, ജെസ്സി, റോണി, യമുനാദാസ് എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.