Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2026 17:57 IST
Share News :
വൈക്കം: വേമ്പനാട്ട് കായലിൻ്റ ഓരം ചേർന്നു കിടക്കുന്ന ചെമ്പ് പഞ്ചായത്തിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമം ഒരുങ്ങുന്നു. പഞ്ചായത്തിൻ്റെയും, പ്രദേശവാസികളുടെയും, വിനോദ സഞ്ചാര മേഖലയിൽ താത്പ്പര്യമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഹോം സ്റ്റേ, നാടൻ കൈത്തൊഴിലുകൾ, ഭക്ഷണശാല ,നാടൻ കലകൾ, ആയുർവേദ ചികിത്സ തുടങ്ങിയവയാണ് ചെമ്പ് ടൂറിസം ഗ്രാമം പദ്ധതിയിൽ ആദ്യഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കാട്ടിക്കുന്ന് ഭാഗത്തെ ഒന്നര ഏക്കറോളം വരുന്ന ദ്വീപ്, മുറിഞ്ഞ പുഴ പാലത്തിന് സമീപം പഞ്ചായത്തിൻ്റെ 40 സെൻ്റ് സ്ഥലം എന്നിവിടങ്ങളിൽ ലീസ് വ്യവസ്ഥയിൽ നൽകി ടൂറിസം ആകർഷകമാക്കാനും മുറിഞ്ഞപുഴ പഴയപാലത്തിൽ ചില്ല് ഗ്ലാസുകൾ സ്ഥാപിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വ്യൂ പോയിൻ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. തൃതല പഞ്ചായത്തുകളെ ഉൾപ്പെടുത്തി സംയുക്ത പ്രോജക്റ്റ് വഴി ഇതിനുള്ള പണം കണ്ടെത്തും. പുല്ലാന്തിയാർ, ഇടത്തോടുകൾ എന്നിവ ശുചീകരിച്ച് ഉത്തരവാദിത്ത ടൂറിസം, ഫിഷ് ഫ്ലാം ടൂറിസം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി വിവിധ പദ്ധതികളും ഇതിൻ്റെ ഭാഗമായി നടപ്പിലാക്കും. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ്, വൈക്കം എം .എൽ .എ കെ. ബിനിമോൻ, ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി, വൈസ് പ്രസിഡൻ്റ് ദേവി കൃഷ്ണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ റഷീദ് മങ്ങാടൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ജയപ്രകാശ്, മോനു ഹരിദാസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എസ്.ശ്യാംകുമാർ, കെ.കെ കൃഷ്ണകുമാർ ,പഞ്ചായത്ത് സെക്രട്ടറി എൻ.അനൂപ് മറ്റ് പഞ്ചായത്ത് ഭരണസമതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ ആലോചന യോഗത്തിൽ എൻ.ആർ ജോസഫ് (IIT മുംബൈ), മീന ജോസഫ് (IIM കോഴിക്കോട്), ജോഷി വർഗീസ് രാജഗിരി എന്നിവർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ഹൗസ് ബോട്ട് ഉടമകളുടെയും, റിസോർട്ട് ഉടമകളുടെയും പ്രിതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.