Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“ഡ്രോപ്പ് ഫോർ ലൈഫ്”: തൃശൂർ അസോസിയേഷൻ മസ്കറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

18 Apr 2026 17:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശൂർ അസോസിയേഷൻ മസ്കറ്റ് സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധതാ പരിപാടിയായ “ഡ്രോപ്പ് ഫോർ ലൈഫ്” രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 

ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വെള്ളിയാഴ്ച്ച രാവിലെ 8.30 മുതൽ 12.30 വരെ നടന്ന ക്യാമ്പിൽ നിരവധി പേർ സന്നദ്ധമായി രക്തദാനം നടത്തി.

സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും ആവശ്യക്കാരായ രോഗികൾക്ക് സഹായഹസ്തം നീട്ടുന്നതിനുമുള്ള ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വലിയ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധ നേടി.

പരിപാടിക്ക് കൺവീനർ ഡേവിസ് കൊള്ളന്നൂർ, പ്രസിഡണ്ട് ജയശങ്കർ പാലിശേരി, ജനറൽ സെക്രട്ടറി ശ്യം കോമത്, ട്രഷറർ മുഹമ്മദലി എന്നിവരോടൊപ്പം ബിജു അമ്പാടി, സജ്‌ന സാക്കിർ, സബിത സാബു തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിക്ക് ലഭിച്ച മികച്ച പ്രതികരണം സംഘടനയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഇത് പ്രചോദനമാകുമെന്നും പ്രസിഡണ്ട് ജയശങ്കർ പാലിശേരി പറഞ്ഞു.

ഇതിനിടെ, രക്തദാന ക്യാമ്പിന്റെ തുടർച്ചയായി ഏപ്രിൽ 24-ന് “More than a Game, More than a Fest, It’s a Mission of Love” എന്ന സന്ദേശത്തോടെ തൃശൂർ അസോസിയേഷൻ മസ്കറ്റ് TAM Championship 2026 എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് കൺവീനർ സുനീഷ് ഗുരുവായൂർ അറിയിച്ചു.

പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും, അംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും രക്തദാന കമ്മിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂർ നന്ദി അറിയിച്ചു.

Follow us on :

More in Related News