Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുത്തൂറ്റ് വോളീബോൾ അക്കാദമിക്ക് ഇരട്ട കിരീടം

14 Oct 2024 18:50 IST

- Anvar Kaitharam

Share News :

മുത്തൂറ്റ് വോളീബോൾ അക്കാദമിക്ക് ഇരട്ട കിരീടം


പറവൂർ: വാവക്കാട് നടന്ന ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് വോളീബോൾ അക്കാദമിക്ക് ഇരട്ട കിരീടം. ആൺകുട്ടികളുടെ ഫൈനലിൽ ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ വോളി ക്ലബ്ബിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. (25 - 17, 25 - 19). പെൺകുട്ടികളുടെ വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. (25 - 19, 25 - 14).

വിജയികൾക്ക് വി എ മൊയ്തീൻ നൈന, മുഹമ്മദ് ഷാരി എന്നിവർ സമ്മാനങ്ങൾ നൽകി. സംസ്ഥാന മിനി വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുത്ത ഭവത്ത് ബൈജുവിന് ഉപഹാരം നൽകി. 19 മുതൽ ആലപ്പുഴയിലെ ചാരമംഗലത്തു നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടിമിനെയും തിരഞ്ഞെടുത്തു.

Follow us on :

More in Related News