Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡയസ്പോറ ഓഫ് മലപ്പുറം: ഡോം ഖത്തർ മൽഹാർ സീസൺ 2 ജൂണിൽ.

14 May 2025 02:46 IST

ISMAYIL THENINGAL

Share News :

ദോഹ:ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ മൽഹാർ സീസൺ 2 സംഘടിപ്പിക്കുന്നു.

മലപ്പുറം പിറവി ദിനത്തോട് അനുബന്ധിച്ച് ജൂൺ മാസം പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ് ഗായിക ശൈഖ അബ്ദുല്ല എന്നിവർ പങ്കെടുക്കുന്ന 'മൽഹാർ 2025 ദി മലപ്പുറം ഹാർമണി' എന്ന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും മിഡ് മാക് റൗണ്ട് എബൗട്ടിന് അടുത്തുള്ള സിഗ്നേച്ചർ ബൈ മാർസയിൽ വെച്ച് പ്രമുഖ മോട്ടിവേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത വ്ലോഗർ ഫൈസൽ മാഷ് കോട്ടക്കൽ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു.


സ്വാഗതസംഘം ചെയർമാൻ അബൂബക്കർ സഫാരി, വൈസ് ചെയർമാൻ ഹംസ അൽ സുവൈദി, രാജേഷ് മേനോൻ, അഷ്റഫ് പി.ട്ടി എന്നിവരും ചീഫ് പാട്രൺ അച്ചു ഉള്ളാട്ടിൽ,പാട്രൺമാരായി ആസാദ് സീ ഷോർ,കരീം ടീ ടൈം, ഡോക്ടർ അമാനുള്ള വടക്കാങ്ങര,അൻവർ വാണിയമ്പലം എന്നിവരെ പ്രഖ്യാപിച്ചു.


പ്രോഗ്രാം ചെയർമാൻ ഉസ്മാൻ കല്ലൻ, വൈസ് ചെയർമാൻ ഡോക്ടർ ഷഫീഖ് താപ്പി,അമീൻ അന്നാര, അബ്ദുൾ ഫത്താഹ് നിലമ്പൂർ, ജനറൽ കൺവീനർ മൂസ താനൂർ, കൺവീനർ സൗമ്യ പ്രദീപ്, യൂസുഫ് പഞ്ചിലി,നിസാർ താനൂർ, ഫിനാൻസ് ഡയറക്ടർ ബിജേഷ് കൈപ്പട, ഹോസ്പിറ്റാലിറ്റി ചെയർമാൻ മഷൂദ് തിരുത്തിയാട്, ജനറൽ കൺവീനർ പ്രീതി ശ്രീധർ, പ്രോഗ്രാം ഡയറക്ടർ അബി ചുങ്കത്തറ,ജനറൽ കൺവീനർ മുഹമ്മദ് ത്വയ്യിബ്,കൺവീനർ ഷംല ജഹ്ഫർ, സുരേഷ് ബാബു,മുഹ്സിന സമീൽ,മീഡിയ ചെയർമാൻ രാഹുൽ ശങ്കർ ജനറൽ കൺവീനർ നൗഫൽ കട്ടുപ്പാറ,വളണ്ടിയർ ചെയർമാൻ അബ്ദുൽ റഷീദ് തിരൂർ, ജനറൽ കൺവീനർ നബ്ഷ മുജീബ്, പബ്ലിക് റിലേഷൻസ് ചെയർമാൻ അബ്ദുൽ അസീസ് തിരൂരങ്ങാടി,ജനറൽ കൺവീനർ നിയാസ് പുളിക്കൽ, ഫിനാൻസ് ചെയർമാൻ സിദ്ധീഖ് വാഴക്കാട്,ജനറൽ കൺവീനർ സിദ്ധീഖ് ചെറുവല്ലൂർ,ഫുഡ് കമ്മിറ്റി ചെയർമാൻ സലീം റോസ്, ജനറൽ കൺവീനർ ഉണ്ണിമോയിൻ എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.


ഫിലിപ്പ് മമ്പാടിനുള്ള ഉപഹാരം ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ കൈമാറി. പ്രശസ്ത വ്ലോഗർ ഫൈസൽ കോട്ടക്കലിനുള്ള ഉപഹാരം ചീഫ് അഡ്വൈസർ മഷൂദ് കൈമാറി , മഷൂദ് തിരുത്തിയാട്,അമീൻ അന്നാര, അബി ചുങ്കത്തറ, ഷംല ജഹ്ഫർ,നബ്ഷ മുജീബ് കെ കെ. ഉസ്മാൻ ഫ്രന്റ്സ് ഓഫ് ഖത്തർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രദേശിക സംഘടനാ നേതാക്കളും, ഡോം ഖത്തർ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.


പരിപാടിക്ക് ജനറൽസെക്രട്ടറി മൂസ താനൂർ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഉസ്മാൻ കല്ലൻ അദ്ധ്യക്ഷത വഹിച്ചു, ട്രഷറർ ബിജേഷ് കൈപ്പട നന്ദി പറഞ്ഞു.



 

Follow us on :

More in Related News