Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2026 22:48 IST
Share News :
തലയോലപ്പറമ്പ്: അധ്യാപക ജീവിതത്തിന്റെ ഏറിയ പങ്കും പൊതി ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിന് സമർപ്പിച്ച പ്രഥമ പ്രധാനാധ്യാപകനായിരുന്ന പൊതി
പുത്തൻമാനായിൽ പി.ടി തോമസ് (88). നിര്യാതനായി. നാട്ടുകാർ സ്നേഹ ബഹുമാനത്തോടെ കുട്ടി സാർ എന്ന് വിളിച്ചിരുന്ന പി.ടി.തോമസ് സാറിന് യു.പി.സ്കൂൾ വെറും ഒരു കർമ്മ മണ്ഡലമായിരുന്നില്ല കുടുംബം തന്നെയായിരുന്നു. ആ സ്നേഹ വാൽസല്യങ്ങളും ശിക്ഷണങ്ങളും പല തലമുറകളാണ് അനുഭവിച്ചിട്ടുള്ളത്. പൊതി യുപി. സ്കൂളിന്റെ സൽപ്പേരിന്റെ പകരനാമമായിരുന്നു തോമസ് സാർ. ചൂരലും കയ്യിലേന്തിവരുന്ന കുട്ടിസാറിനെ കണ്ടാൽ കുട്ടികൾ പേടിച്ചു നിൽക്കും. അത്രമാത്രം അച്ചടക്കമാണ് അക്കാലത്ത് സ്കൂളിലുണ്ടായിരുന്നത്.
തന്റെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും നല്ല നിലയിൽ പഠിച്ചു വളർന്ന് ജീവിക്കണമെന്നായിരുന്നു സാറിന്റെ ആഗ്രഹം. സ്കൂളിന്റെ നൻമയ്ക്കായി യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. മികച്ച അധ്യാപനത്തോടൊപ്പം സ്പോർട്ടിലും ആർട്ട്സിലും പൊതി സ്കൂൾ മുൻനിരയിലായിരുന്നു. പൊതിയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം വെച്ചൂച്ചിറ സെന്റ് തോമസ് സ്കൂളിലും സേവനമനുഷ്ഠിച്ചു. തലയോലപ്പറമ്പിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും, ദീർഘകാലം തലയോലപ്പറമ്പ് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ പ്രസിഡൻ്റുമായും പിന്നീട് പ്രവർത്തിച്ചു. പെൻഷൻ ജീവനക്കാരുടെ സംഘടനയുടെ ഭാരവാഹിയായും പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ - ഫിലോമിന (റിട്ടേഡ് അധ്യാപിക, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ - സേവിച്ചൻ (റിട്ടേഡ് എയർ ഓഫ് ഡ്രാം ), സുമ (പാലാ). മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 5ന് പൊതിയിലെ സഹോദരൻ്റെ വീട്ടിൽ എത്തിക്കും.
സംസ്‌കാര ചടങ്ങുകൾ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചൊവ്വാഴ്ച (11/8/26) വൈകിട്ട് 3.15 ന് കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.