Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 00:05 IST
Share News :
മസ്കറ്റ്: ഒമാനിലെ മുൻനിര ഓഡിറ്റ് അഡ്വൈസറി സ്ഥാപനമായ ക്രോ ഒമാന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹോർമുസ് ഗ്രാൻഡിൽ ആഗോള നികുതി രീതികളെ കുറിച്ച് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
അന്താരാഷ്ട്രതലത്തിൽ നില നിൽക്കുന്ന വിവിധ നികുതി സമ്പ്രദായങ്ങളെ കുറിച്ച് വിശദമായി അവലോകനം ചെയ്തുള്ള സെമിനാറിൽ നികുതി, ബാങ്കിങ്ങ് രംഗത്തെ വിദഗ്ധർ, ബിസിനസ് പ്രതിനിധികൾ, ഫൈനാൻസ് മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന പ്രസംഗത്തിൽ ക്രോ ഒമാൻ മാനേജിങ്ങ് പാർട്ണർ ഡേവിസ് കല്ലൂക്കാരൻ അന്താരാഷ്ട്രതലത്തിലെ നികുതി രീതികളെയും അവയുടെ പ്രാധാന്യത്തെയും നികുതി രംഗത്തെ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് സംസാരിച്ചു. സെമിനാറിലെ മുഖ്യ പ്രഭാഷകരായ ഡോ. റോബർട്ട് ഇ.ബി പീക്ക് , മാത്യൂ മൊറിയാർറ്റി എന്നിവരെ അദ്ദേഹം സെമിനാറിലേക്ക് സ്വാഗതം ചെയ്തു.
ഡോ. റോബർട്ട് പീക്കെയുടെ ആദ്യ സെഷൻ ഒമാനി ബിസിനസുകൾ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകളും കണക്കിലെടുക്കേണ്ട പ്രധാന നികുതി സാഹചര്യങ്ങളെ കുറിച്ചുമുള്ള അവബോധം നൽകുന്നതായിരുന്നു. നികുതി ഉടമ്പടികളുടെ പ്രാധാന്യത്തെ കുറിച്ചും ബിസിനസിൽ അവ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും വിവിധ തരം നികുതി ബാധ്യതകൾ പാലിക്കുന്നതിനെ കുറിച്ചും ഡോ. റോബർട്ട് വിശദീകരിച്ചു.
വിവിധ രാജ്യങ്ങളിലെ നികുതി നിയമങ്ങൾ വേർതിരിച്ചു കാണുന്നതിനും വിലയിരുത്തുന്നതിനും ബഹുരാഷ്ട്ര കമ്പനികൾ ഉപയോഗിക്കുന്ന രീതിയായ ബി. ഇ പി.എസ് (ബേസ് ഇറോഷൻ പ്രോഫിറ്റ് ഷിഫ്റ്റിങ്ങ്) ആക്ഷൻ പോയിന്റസിനെ കുറിച്ച് മാത്യു മൊറിയാർട്ടി അടുത്ത സെഷനിൽ വിശദീകരിച്ചു.
ആഗോള നികുതി രീതിയായ പില്ലാർ ഒന്നിന്റെ ലക്ഷ്യത്തെയും ഭേദഗതിയേയും, പില്ലാർ രണ്ട് ഗ്ലോബൽ മിനിമം നികുതിയിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചും മാത്യൂ വിശദീകരിച്ചു. ഒ.ഇ.സി ഡി രീതിശാസ്ത്രം, ട്രാൻസ്ഫർ പ്രൈസിങ്ങ്, ആംസ് ലെങ്ങ്ത്ത് പ്രിൻസിപ്പൽ തുടങ്ങിയ വിഷയങ്ങളിലും മാത്യു സംസാരിച്ചു.
സെഷനുകൾക്ക് ശേഷം സജീവമായ ചോദ്യോത്തര സെഷനും നടന്നു. ക്രോ ഒമാൻ ടാക്സ് പാർട്ണർ ആന്റണി കല്ലൂക്കാരന്റെ നന്ദിയോടെയാണ് സെമിനാർ സമാപിച്ചത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.