Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 20:02 IST
Share News :
സി.പി.രാഘവൻ
കീഴരിയൂർ : കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന സി.പി.രാഘവൻ (റിട്ട. എയർ ഫോഴ്സ്, റിട്ട. സ്റ്റേഷൻ മാസ്റ്റർ ഇന്ത്യൻ റയിൽവേ ) 80 (ഇരിങ്ങണ്ണൂരിലെ ചുണ്ടന് പുനത്തില്‍ പരേതരായ ചന്തു കുറുപ്പ്, ലക്ഷ്മി അമ്മയുടെയും മകന്‍)
നിര്യാതനായി.
റെയിൽവേ ലേബർ യുണിയൻ (എ ഐ ടി യു സി ) പാലക്കാട് ഡിവിഷൻ പ്രസിഡണ്ട്, റെയിൽവേ ജീവനക്കാരുടെ സി പി ഐ ബ്രാഞ്ചിന്റെ സെക്രട്ടറി, സംസ്ഥാന റെയിൽവേ സി പി ഐ ഫ്രാക്ഷൻ അംഗം, എക്സ് സർവീസ് ലീഗ് ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ഗവേണിംങ്ങ് ബോർഡ് അംഗം, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂർ സർവീസ് ബാങ്ക് ഡയറക്ടർ - ഇരിങ്ങണ്ണൂർ പോസ്റ്റ്മാസ്റ്റർ, പയ്യോളി,തലശേരി ടെംമ്പിൾ ഗെയിറ്റ് സ്റ്റേഷൻ മാസ്റ്റർ എന്നിങ്ങനെ ദീർഘകാലം പ്രവർത്തിച്ചു. തലശേരി സ്റ്റേഷനിൽ നിന്ന് റിട്ടയർ ചെയ്തു. 15 വർഷം മുമ്പ് ഇരിങ്ങണ്ണൂരിൽ നിന്ന് കീഴരിയൂരിലേക്ക് താമസം മാറ്റി - ഭാര്യ രാധരാഘവൻ കേരള മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മണ്ഡലം സെക്രട്ടറിയുമായിരുന്നു. മക്കൾ : റീനാ സുരേഷ് (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ, സി പി ഐ ജില്ലാ കൗൺസിൽ അംഗം ),റീത്ത ബിജുകുമാർ നടുവത്തൂർ, ( ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ). മരുമക്കൾ :പി. സുരേഷ് ബാബു മൊകേരി (സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ആർ ജെ ബിജു കുമാർ ( ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി ). സഹോദരങ്ങൾ: നാരായണി അമ്മ (കാർത്തികപ്പള്ളി), കാർത്ത്യായനി അമ്മ (കല്ലാച്ചി) ,പരേതരായ ബാലകൃഷ്ണൻ നമ്പ്യാര്‍ , ശങ്കരന്‍ നമ്പ്യാര്‍, ഗംഗാധരന്‍ നമ്പ്യാര്‍.
നാടിൻ്റെ അന്ത്യാഞ്ജലി
ഇടപെട്ട മേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്ന സി.പി.രാഘവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച യോഗത്തിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.കെ. വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.കെ.വിജയൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, എം.എം. രവീന്ദ്രൻ, ടി. സുനിതാ ബാബു , കെ.ടി. രാഘവൻ, ഇടത്തിൽ ശിവൻ , സവിത നിരത്തിൻ്റെ മീത്തൽ , കെ. റസാഖ്, ടി. സുരേഷ് ബാബു, കെ.എം. സുരേഷ് ബാബു, പി. ജയരാജ്, അമൽസരാഗ, ടി. ഭാരതി, കേണൽ ജയദേവൻ, അഭിജിത്ത് കോറോത്ത്, എടത്തിൽ രാമചന്ദ്രൻ, സി.ബിജു എന്നിവർ സംസാരിച്ചു.
സി.പി.ഐ സംസ്ഥാന നേതാക്കളായ സത്യൻ മൊകേരി, അഡ്വ.പി.വസന്തം, ഇ. കെ. വിജയൻ എം.എൽ.എ, സി.എൻ ചന്ദ്രൻ, സി.പി. മുരളി,സി.പി. ഷൈജൻ, എ പ്രദീപൻ, ടി.കെ. രാജൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, അസി. സെക്രട്ടറിമാരായ അഡ്വ.പി. ഗവാസ്, പി.കെ. നാസർ, ആർ. ശശി, അജയ് ആവള ,രജീന്ദ്രൻ കപ്പള്ളി, കെ. മോഹനൻ മാസ്റ്റർ, എ.കെ. ചന്ദ്രൻ മാസ്റ്റർ,ഇ.കെ. അജിത്ത്, കെ. സുനിൽ മോഹൻ, കെ.കെ. പ്രദീപ് കുമാർ, എൻ.എം. ബിജു, കെ.കെ. മോഹൻദാസ്, യൂസഫ് കോറോത്ത്, ടി. ഭാരതി, അഭിജിത്ത് കോറോത്ത്, ടി. സുരേഷ്, വൈശാഖ് കല്ലാച്ചി, എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
Follow us on :
More in Related News
Please select your location.