Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

30 Jun 2024 18:28 IST

Enlight News Desk

Share News :


കണ്ണൂർ: സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. രണ്ട് മാസം മുൻപ് നടപടിയെടുത്തിരുന്നുവെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. 

ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയാണ് സജേഷ്. നടപടി സംബന്ധിച്ച വിവരം സിപിഐഎം പുറത്തുവിട്ടിരുന്നില്ല. സ്വർണം പൊട്ടിക്കലുമായി പാർട്ടി അം​ഗങ്ങളുടെ ബന്ധം സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് പാർട്ടി അം​ഗത്തെ പുറത്താക്കിയെന്ന് വിവരം പുറത്തുവരുന്നത്. കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയ അർജുൻ ആയങ്കിയുടെ സംഘത്തിനൊപ്പം സജീഷുമുണ്ടായിരുന്നതായി പാർട്ടിയിൽ പരാതി എത്തിയിരുന്നു,

Follow us on :

More in Related News