Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 12:08 IST
Share News :
ചെന്നൈ: വിജയ്യുടെ രാഷ്ട്രീയ അരങ്ങേറ്റത്തില്‍ തളരുമോയെന്ന പേടിയില്‍ ഡിഎംകെ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുമ്പേ കൂടിയാലോചനകളുമായി ഡിഎംകെ. ഇതിന്റെ ആദ്യപടിയെന്നോണം പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ തിങ്കളാഴ്ച ചെന്നൈയില്‍ മണ്ഡലം നിരീക്ഷകരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകനവും സ്റ്റാലിന്‍ നടത്തും.
നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല, 2019ലെയും 2024ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയവും സ്റ്റാലിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇതിനകം തന്നെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുതിര്‍ന്ന നേതാക്കളായ കെ എന്‍ നെഹ്‌റു, തങ്കം തെന്നരസു, ഇ വി വേലു എന്നിവരുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
എന്നാല്‍ നടന്‍ വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ചതാണ് ഡിഎംകെയുടെ വളരെ നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നിലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ടിവികെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും വിസികെയും അധികാരത്തില്‍ വലിയ പങ്കാളിത്തം ആവശ്യപ്പെടുമോയെന്ന ഭയവും ഡിഎംകെയ്ക്കുണ്ട്.
അതേസമയം 2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്‌നാടിനായി നല്ല പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ വിജയ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് എത്തുന്നവര്‍ കൊടികള്‍ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വിജയ് നിര്‍ദേശിച്ചു. തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തില്‍ നിന്ന് ?ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ വിട്ടുനില്‍ക്കണമെന്നാണ് വിജയ് അഭ്യര്‍ഥിച്ചിരുന്നു.പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.