Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനെട്ട് അത്യാധുനിക എൽ.എൻ.ജി കപ്പലുകളുടെ നിർമാണം; ഖത്തർ-ചൈന കരാറായി.

30 Apr 2024 04:19 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ എനർജി, അതിന്റെ ചരിത്രപരമായ എൽ. എൻ. ജി ഫ്ളീറ്റ് വിപുലീകരണ പരിപാടിയുടെ ഭാഗമായി 18 അത്യാധുനിക ക്യുസി-മാക്‌സ് വലുപ്പമുള്ള എൽ എൻ ജി കപ്പലുകളുടെ നിർമ്മാണത്തിനായി ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷനുമായി കരാർ ഒപ്പിട്ടു. ഖത്തർ എനർജി പ്രസിഡന്റും സി ഇ ഒയും ഊർജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അൽ- കാബിയും, ഹുഡോങ്-ഷോങ്ഹുവ ഷിപ്പ്ബിൽഡിംഗ് കമ്പനി ലിമിറ്റഡ് ചെയർമാൻ ചെൻ ജിയാൻലിയാംഗും ലി ഹോങ്‌ടാവോയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. 


271,000 ക്യുബിക് മീറ്റർ വീതം ശേഷിയുള്ള പുതിയ കപ്പലുകൾ ചൈനയുടെ ഹുഡോങ്-ഷോങ്ഹുവ ഷിപ്പ്യാർഡിൽ നിർമ്മിക്കും. ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപറേഷന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണിത്.ഖത്തർ എനർജി, ഖത്തർ എനർജി എൽ എൻ ജി, ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന എക്സസിക്യൂട്ടീവുകൾ പങ്കെടുത്ത പ്രത്യേക ഒപ്പിടൽ ചടങ്ങിൽ നിരവധി മുതിർന്ന ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഖത്തർ അംബാസഡർ മുഹമ്മദ് അബ്‌ദുല്ല അൽ ദെഹൈമിയും പങ്കെടുത്തു.

Follow us on :

More in Related News