Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കുമരകം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് - ബിജെപി 'കൈ'കോർത്തു; സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി

27 Dec 2025 14:09 IST

CN Remya

Share News :

കോട്ടയം: കോട്ടയം കുമരകം ഗ്രാമ പഞ്ചായത്തിൽ 'നാടകീയ ജയം'. കോൺഗ്രസ്, ബിജെപിക്കൊപ്പം ചേർന്നതോടെ കുമരകത്ത് സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ ഭരണം നേടാനാകുമെന്ന നിലയിൽ ആയിരുന്നു എൽഡിഎഫ്. എന്നാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗത്തിന് യുഡിഎഫ് - ബിജെപി കൂട്ടുകെട്ട് പിന്തുണ നൽകിയതോടെ നറുക്കെടുപ്പിൽ ഒന്നാം വാർഡിൽ നിന്നും വിജയിച്ച പി. എ ഗോപി പ്രസിഡൻ്റായി. ഇതോടെ കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് - ബിജെപി സഖ്യം മറനീക്കി പുറത്തുവന്നു. യുഡിഎഫ് (സ്വതന്ത്രന്‍) എ പി ഗോപി പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. നിലവില്‍ എല്‍ഡിഎഫ് എട്ട്, യുഡിഎഫ് (സ്വതന്ത്രനടക്കം) അഞ്ച്, ബിജെപി മുന്ന് എന്നിങ്ങനെയാണ് കക്ഷിനില. തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിലെ കെ എസ് സലിമോനാണ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. യുഡിഎഫ് (സ്വതന്ത്രന്‍) എ പി ഗോപിയുടെ പേര് നിര്‍ദ്ദേശിച്ചത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ സേതുവാണ്. യുഡിഎഫിലെ സലീമ ശിവാത്മജന്‍ പിന്താങ്ങി. രണ്ട് എട്ട് വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തി. എ പി ഗോപിക്ക് നറുക്ക് വീഴുകയായിരുന്നു. യുഡിഎഫിൻ്റെ നാല് അംഗങ്ങളും, ബി ജെ പി യുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡൻ്റ് സ്ഥാനം ഗോപിക്ക് കൈവന്ന ട്വിസ്റ്റ് ഉണ്ടായത്. മുമ്പ് സി പി എം പ്രവർത്തകനായിരുന്ന ഗോപി 2005 -ൽ പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചു. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2010 ൽ പാർട്ടി വിട്ട് സ്വതന്ത്രനായി നിൽക്കുകയായിരുന്നു.

Follow us on :

More in Related News