Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സ്വദേശിയായ റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥയിൽ നിന്നും 66 ലക്ഷം തട്ടിയതായി പരാതി.

14 Nov 2025 23:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ആധാർ കാർഡ് ഉപയോഗിച്ച് കള്ളപ്പണം വെളിപ്പിച്ചതായി

വാട്‌സ് ആപ്പ് വഴി വിഡിയോ കോൾ ചെയ്‌ത്‌ റിട്ടേഡ് എസ്ബിഐ ജീവനക്കാരിയിൽ നിന്നും 66ലക്ഷം രൂപ തട്ടിയെടുത്തു. തലയോലപ്പറമ്പ് പള്ളിക്കവല എസ്ബിഐ ബ്രാഞ്ചിൽ നിന്നും കഴിഞ്ഞ വർഷം മെയ് മാസത്തിൽ ക്യാഷിയറായി റിട്ടയർ ചെയ്ത തലയോലപ്പറമ്പ് സ്വദേശിയായ ജീവനക്കാരിക്ക് റിട്ടയർമെൻ്റ് ആനുകൂല്യമായി ലഭിച്ച തുക അടക്കമാണ് നഷ്ടമായത്. ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് മുബൈയിലെ കനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുണ്ടെന്നും അതിനാൽ ജീവനക്കാരിയുടെ അക്കൗണ്ടിലുള്ള പണം നിയമാനുസൃതമല്ലെന്നും അറസ്‌റ്റ് വാറന്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു തട്ടിപ്പ് നടന്നത്. ഈ മാസം 5മുതൽ 12വരെയുള്ള ദിവസങ്ങളിൽ ഇവരുടെ വിവിധ അക്കൗണ്ടിൽ നിന്നും യു പി ഐ ട്രൻസ്ഫർ വഴിയും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് 66 ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു.

റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥയുടെ കൈവശമുള്ളത്

നിയമാനുസൃതമായ പണമെന്ന്

തെളിയിക്കണമെങ്കിൽ അക്കൗണ്ടിലുള്ള തുക ട്രാൻസർ ചെയ്ത് നൽകണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മുംബൈ പോലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്നാണ് വിളിക്കുന്നതെന്നും ആധാർ ബോംബയിൽ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു ഫോൺ ചെയ്തത്. മുംബൈയിൽ പോയ സമയം എയർപോർട്ടിൽ വെരിഫിക്കേഷനായി ആധാർ നൽകിയെന്ന് പറഞ്ഞതോടെ

ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ കനറാ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നും രാജ്യദ്രോഹ കുറ്റമാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പോലീസ് കേസ് റജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇവർ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുകയിൽ 10.2 ലക്ഷം രൂപ തടയുന്നതിന്

പോലീസിന് സാധിച്ചിട്ടുണ്ട്.പ്രതിയെ പിടികൂടുന്നതിനായി അന്വോഷണം ഊർജ്ജിതമാക്കി.



Follow us on :

More in Related News