Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 20:19 IST
Share News :
ഗുരുവായൂർ:അരിയന്നൂരുള്ള ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ വീട്ടിൽ ഷാജിയുടെ മകൻ ഉണ്ണികൃഷ്ണനെ(36)യാണ് ഗുരുവായൂർ എസ്എച്ച്ഒ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.മെയ് 8-ാം തിയ്യതി രാത്രിയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ.അബൂബക്കറിൻ്റെ അരിയന്നൂരിലെ വീട്ടിൽ നിന്ന് പതിനാല് പവൻ സ്വർണം മോഷണം പോയത്.ഡോക്ടറുടെ ഭാര്യ ബുഷറയുടെ ആഭരണങ്ങളാണ് നഷ്‌ടപ്പെട്ടിരുന്നത്.പിന്നീട് 12-ാം തിയതി മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ 12 പവനോളം സ്വർണം മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ മോഷ്‌ടാവിൻ്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു.ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിന് തുടർന്നാണ് കള്ളൻ സ്വർണാഭരണങ്ങൾ തിരികെ വെച്ചത്.എസ്ഐ മഹേഷ്,സിപിഒമാരായ രജനീഷ്,വിഷ്ണു,ജോസ്പോൾ,ജോമോൻ,ലാൽ എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.