Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 23:24 IST
Share News :
തലയോലപ്പറമ്പ്: സ്കൂൾ പ്രവേശന ഉത്സവത്തിനിടെ യു കെ ജി വിദ്യാർഥിനിയുടെ ഇരുകാതുകളിലേയും സ്വർണ്ണ കമ്മൽ അപഹരിച്ചു. മറവൻതുരുത്ത് ഇടവട്ടം ഗവ.എൽ പി സ്കൂളിൽ യുകെജി യിൽ പഠിക്കുന്ന ആരുഷി സുബാഷിൻ്റെ 2.25 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കമ്മലാണ് പ്രവേശനോത്സവത്തിനിടെ അവിടെ എത്തിയ യുവതി അപഹരിച്ചത്. ശുചി മുറിയിലേക്ക് പോകുന്നതിനിടെ കമ്മൽ ഊരിക്കിടക്കുകയാണെന്നും മുറുക്കിത്തരാമെന്നും പറഞ്ഞ് യുവതി കുട്ടിയുടെ അടുത്ത് കൂടുകയും കമ്മൽ ഊരിമാറ്റിയ ശേഷം പിന്നീട് സ്ഥലം വിടുകയമായിരുന്നു എന്ന് പറയുന്നു. തുടർന്ന് കുട്ടി കരഞ്ഞ് കൊണ്ട് രക്ഷിതാക്കളോട് വന്ന് കാര്യം പറയുമ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകർ ഉൾപ്പടെ തിരച്ചിൽ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പ്രവേശനോത്സവത്തിൻ്റെ വിഡിയോ, ഫോട്ടോ എന്നിവ പരിശോധിച്ച ശേഷം വേണ്ട നിയമ നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.സി തങ്കരാജ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.