Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യവിഭവശേഷിയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരണം: ഡോ: അബ്ദുസ്സമദ്.

14 Oct 2024 15:25 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ കെ.എം.സി.സിയിൽ മനുഷ്യ വിഭവശേഷിയുടെ 

അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താനായിട്ടുള്ള പ്രവർത്തനങ്ങളുമായി എച്ച്.ആർ.ഡി വിംഗ് മുന്നോട്ട് പോകണമെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുസ്സമദ് പറഞ്ഞു. കെ.എം.സി.സി ഓഫീസിൽ എച്ച്.ആർ.ഡി വിംഗ് സംഘടിപ്പിച്ച ലീഡർഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൺവീനർ അലിഅസ്ലം ഹുദവി ഖിറാഅത്ത് നടത്തി.ചെയർമാൻ ഷരീഫ് മാമ്പയിൽ അധ്യക്ഷത വഹിച്ചു. നേതൃത്വ പരിശീലനം, വ്യക്തിഗത വികസനം, ടീം മാനേജ്മെൻറ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി കരിയർ ഗൈഡ്, കോളമിസ്റ്റ് ആൻഡ് ട്രൈയിനർ പി.ടി ഫിറോസ് ക്ലാസ്സെടുത്തു. മനുഷ്യവിഭവശേഷി സാധ്യതകൾ എന്ന വിഷയത്തിൽ എച്ച്.ആർ മാനേജ്മെൻറ് വിദഗ്ദൻ കൂടിയായ ഫൈസൽ കായക്കണ്ടി പ്രവർത്തന രൂപരേഖ ക്യാമ്പിൽ വരച്ച് കാട്ടി.


 കെ.എം.സി.സി സംസ്ഥാനസെക്രട്ടറി അഷറഫ് ആറളം, പ്രൊഫഷണൽ ഫോറം ചെയർമാൻ മാക് അടൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വൈസ് ചെയർമാൻമാരായ ഇബ്രാഹിം ഖലീൽ, അഹമ്മദ് അബ്ദുൽ ലത്തീഫ്, ഫൈസൽ സലഫി, ഷിറാസ് കെ.കെ, കൺവീനർ റൗസുദ്ധീൻ കാസർഗോഡ്, മെമ്പർമാരായ ഷമീർ പി.എച്ച്, പി. എ അബ്ദുൽസത്താർ, അബിമർഷാദ് കെ.പി, കെ.ടി ഫൈസൽ, ഷരീഫ്, റഫീഖ് എം.വി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജന: കൺവീനർ നൗഫൽ അമാൻ സ്വാഗതവും, വൈസ് ചെയർമാൻ നാനാക്കൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.






Follow us on :

More in Related News