Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 03:22 IST
Share News :
ദോഹ: ചൊക്ലി കണ്ണോത്ത് മഹല്ല് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡിയും സാമ്പത്തിക സെമിനാറും സംഘടിപ്പിച്ചു. ബിൻ മഹമൂദ് മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ജലീൽ ഇർഫാനി ഉത്ഘാടനം ചെയ്‌തു. പ്രസിഡന്റ് റാസിഖ് ചൊക്ലി അധ്യക്ഷത വഹിച്ചു.
സാമ്പത്തിക ആസൂത്രണവും നൈതിക സംരംഭഗത്വവും എന്ന വിഷയത്തിൽ ബസ്സാം മലപ്പുറം പ്രസന്റേഷൻ അവതരിപ്പിച്ചു.
സെക്രട്ടറി ആസിഫ് അസിസ് വാർഷിക റിപ്പോർട്ട് അവതരണം നിർവഹിച്ചു. പുതിയ കമ്മറ്റി തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർ നജീബ് വെള്ളാവൂർ നേതൃത്വം നൽകി. റാസിഖ് ചൊക്ലി (പ്രസിഡണ്ട് ) ആസിഫ് അസിസ് ( സെക്രട്ടറി ) നമർ ( ട്രഷറർ ) നൗഷാദ് വൈശ്യാൻ കണ്ടി, സിറാജുദ്ധീൻ കെ.സി (വൈസ് പ്രസിഡന്റുമാർ) ഷംസീർ പി. മുഹമ്മദ് സഹൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. യോഗത്തിൽ ഷംസീർ സ്വാഗതവും സിറാജ് കെ.സി നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.