Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി തിരുവഞ്ചൂർ? കാതോർത്ത് കേരളം

12 May 2026 09:06 IST

CN Remya

Share News :

കോട്ടയം: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുന്നതിനിടയിൽ പ്രതീക്ഷയോടെ കോട്ടയം. തെരുവിലെ പ്രതിഷേധങ്ങളും സമൂഹ മാധ്യമ കലാപങ്ങളും വഴിയുള്ള സമ്മർദത്തിന് വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാൽ ഉണ്ടാകുന്ന പൊട്ടിത്തെറിയും ചർച്ചയിൽ ഉള്ള മൂന്ന് പേർക്കും 'ഒറ്റ തീരുമാനം' സാധ്യവുമല്ലാത്ത സാഹചര്യത്തിലാണ് കോട്ടയത്തിന് പ്രതീക്ഷയേറിയത്. മുതിർന്ന നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുംകൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കെപിസിസി മുൻ അധ്യക്ഷന്മാരെയും തിരുവഞ്ചൂരിനെയും ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. വർക്കിംഗ് പ്രസിഡന്‍റുമാരുമായും നാളെ ചർച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി വീണ്ടും സംസാരിക്കാനും തീരുമാനമായിട്ടുണ്ട്.

നേതൃത്വം വിളിച്ചു, ഞാൻ പോകുന്നു, പോകേണ്ടത് ബാധ്യതയാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി പ്രഖ്യാനം വൈകുന്നതിൽ അസാധാരണമായി ഒന്നുമില്ല. എന്ത് തീരുമാനം ഉണ്ടായാലും ഉൾക്കൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞ എന്നുണ്ടാകും എന്ന ചോദ്യത്തിന് അത് പറയേണ്ടത് ഞാൻ അല്ല എന്നും വിഷയത്തിലെ പൊതു ജനങ്ങളുടെ പ്രതിഷേധം ശ്രദ്ധിച്ചിട്ടില്ല എന്നുമായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം. 

Follow us on :

More in Related News