Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ സ്വർഗ്ഗീയ മാധവജി ജയന്തിയും വിഷു സംക്രമണ സമർപ്പണവും, വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങും സംഘടിപ്പിച്ചു

07 Jun 2026 19:56 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ സ്വർഗ്ഗീയ മാധവജി ജയന്തിയും വിഷു സംക്രമണ സമർപ്പണവും, വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങും സംഘടിപ്പിച്ചു.പ്രശസ്ത കവിയും,സാഹിത്യകാരനും,ജ്ഞാനപാന പുരസ്ക്കാര ജേതാവുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട് അധ്യക്ഷത വഹിച്ചു.ക്ഷേത്രസംരക്ഷണ സമിതി ജില്ല ജോയിന്റ് സെക്രട്ടറി വത്സലൻ പുന്നയൂർ,ദേവസ്വം സെക്രട്ടറി ശശി ആനക്കോട്ടിൽ,വിശ്വനാഥൻ മരക്കാത്ത്,ശശി എഴുത്തച്ചൻ വീട്ടിൽ എന്നിവർ സംസാരിച്ചു.ഇ.പി.സുകുമാരൻ,കെ.വി.കൃഷ്ണദാസ്,എ.കെ.പ്രസന്നൻ,ബാബു പുന്ന,ചന്ദ്രൻ പുന്ന,സിദ്ധാർത്ഥൻ പുന്നയിൽ,ജിജി രാജൻ,പ്രിത സുകുമാരൻ,ടി.എസ്.ഷനിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News