Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ - ഷൊർണൂർ റെയിൽവേ പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം വികസനത്തിന് അനുമതി.

07 Jun 2026 14:52 IST

MK Kadavath

Share News :

നിലമ്പൂർ - ഷൊർണൂർ റെയിൽവേ പാതയുടെ വികസനത്തിൽ നിർണായക നാഴികക്കല്ല്. പാതയിലെ പ്രധാന സ്റ്റേഷനുകളായ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ യാർഡ് നവീകരണത്തിനും പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുന്നതിനുമുള്ള ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക അനുമതി ലഭിച്ചു.


2024-25 വർഷത്തെ റെയിൽവേയുടെ അംബ്രല്ല വർക്കിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് കോടികളുടെ ഫണ്ട് അനുവദിച്ചിരിക്കുന്നത്. വലിയ ദീർഘദൂര എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആവശ്യമായ 24 എൽ.എച്ച്.ബി (LHB) കോച്ചുകളെ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണ് രണ്ട് സ്റ്റേഷനുകളിലും വികസനം നടപ്പാക്കുന്നത്.


അനുവദിച്ച തുകയും വിവരങ്ങളും::

വാണിയമ്പലം സ്റ്റേഷൻ: പ്ലാറ്റ്‌ഫോം നീട്ടുന്നതിനും യാർഡ് നവീകരണത്തിനുമായി 6.83 കോടി രൂപ(₹6,83,35,000) അനുവദിച്ചു.


അങ്ങാടിപ്പുറം സ്റ്റേഷൻ:: സമാനമായ വികസന പ്രവർത്തനങ്ങൾക്കായി 10.51 കോടി രൂപ (₹10,51,02,000) അനുവദിച്ചു.


പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജറുടെ കീഴിലുള്ള ഓപ്പൺ ലൈൻ വിഭാഗത്തിനാണ് നിർമാണ ചുമതല.


നിലവിൽ പ്ലാറ്റ്‌ഫോമുകൾക്ക് നീളമില്ലാത്തതിനാൽ വലിയ ട്രെയിനുകൾ ഈ സെക്ഷനിലേക്ക് സർവീസ് നടത്തുന്നതിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകും. പ്ലാറ്റ്‌ഫോം വികസനം പൂർത്തിയാകുന്നതോടെ കൂടുതൽ ദീർഘദൂര സർവീസുകൾ നിലമ്പൂരിലേക്ക് ആരംഭിക്കാനാകും എന്നത് യാത്രക്കാർക്കും മലബാറിലെ ടൂറിസം, വ്യാപാര മേഖലകൾക്കും വലിയ

കരുത്താകും.

Follow us on :

More in Related News